Day 28

 

  • മഹത് വ്യക്തികളുടെ ജയന്തികൾ നമ്മൾ ആഘോഷിക്കുന്നു. കാലാനുസൃതമായ മാറ്റത്തിനായി അത്തരം വ്യക്തികൾ സമൂഹത്തിൽ ഇടപെട്ടിരിക്കും. കാലത്തിന്റെ ആവശ്യമാണ് അത്.
  • ശിവരാത്രി ആഘോഷവും അതുപോലെതന്നെയാണ്. സ്വയംഭൂവായ ശിവഭഗവാൻ മാനവരാശിയിൽ ഇടപെട്ടുകാണും. ആ ഓർമ്മക്കായി ശിവരാത്രി ആഘോഷിക്കുന്നു.
  • രാത്രിയെന്നാൽ ഇരുട്ടാണ്. അജ്ഞതയുടെ കൂരിരുട്ട്. സത്ഗുണങ്ങളുടെ വെളിച്ചത്തേക്കാണ് നമ്മൾക്ക് പോകേണ്ടത്. ശരീരബോധം മാത്രമുള്ള ഇന്നത്തെ ജീവിതത്തില്നിന്ന്, ആത്മബോധമുള്ള ജീവിതത്തിലേക്കുള്ള യാത്ര.
  • കൽപാന്ത്യത്തിൽ, അജ്ഞതയുടെ അന്ധകാരവും, ദുർഗു ണങ്ങളുടെ ഭീകരതയും ലോകത്ത് നിറയുമ്പോൾ മാനവന് ജ്ഞാനപ്രകാശം നല്കി തിരിച്ചറിവിന്റെ പ്രകാശത്തിലേക്ക് നയിച്ച്, മംഗളത്തിനായി ഉപവാസവും ജാഗരണവും തന്ന്, ജീവിതം ദിവ്യവും തിളക്കമുള്ളതുമാക്കാന് ഭഗവാന് പ്രേരിപ്പിക്കുന്നു.
  • ശ്രീകൃഷ്ണനും, ശ്രീരാമനും, ഗണപതിയും, മഹാവിഷ്ണുവും, അനേകദേവീദേവന്മാരും ശിവലിംഗത്തെ പൂജിക്കുന്നതായാണ് ചിത്രങ്ങളിൽ കണ്ടിട്ടുള്ളത്. ദേവാധിദേവനാണ്. മഹാദേവനാണ്. മുഴുവൻ വിശ്വത്തിലെ മാനവരുടെ ബന്ധുവും മാതാപിതാവും. സർവ്വ ആത്മാക്കളുടേയും നാഥൻ. ആ നാഥൻ തരുന്ന ജ്ഞാനാമൃതം തന്നെയാണ് രാജയോഗത്തിലൂടെ പഠിക്കുന്നത്.
Scroll to Top