സംസ്കാരം രൂപപ്പെടുന്നതും പരിവർത്തനപ്പെടുന്നതും എങ്ങനെയാണ്?
നല്ല സംസ്കാരവും മോശം സംസ്കാരവും ഉണ്ടാവുന്നതെങ്ങനെ – അവയുടെ ആഴവും വ്യാപ്തിയും വര്ധിക്കുന്നതെങ്ങനെ?
സംസ്കാരം പരിവർത്തനപ്പെടുത്താതെയിരുന്നാൽ അതിൻ്റെ പരിണിതഫലം എന്തായിരിക്കും?
ആത്മാവിന്റെ സൂക്ഷ്മമായ 3 തലങ്ങളാണ് മനസ്സ്, ബുദ്ധി, സംസ്കാരം.സ്വ – ഭാവം തന്നെയാണ് സംസ്കാരമായി മാറുന്നത്. സംസ്കാരത്തിന്റെ മാറ്റം സ്വഭാവത്തിലും തിരിച്ചും കാണും. സ്വന്തം ശീലങ്ങളെ അറിയാനും മാറ്റാനും ഈ ജ്ഞാനം ഉപകരിക്കും
സ്വഭാവം നഷ്ടപ്പെട്ടാല് എല്ലാം നഷ്ടപ്പെട്ടു. സ്വഭാവത്തിൻ്റെ അസ്തിത്ത്വത്തിനാണ് മറ്റേതിനേക്കാൾ പ്രാധാന്യം.
സ്വതവേ മനസ്സ് മാറ്റാൻ എളുപ്പമാണ്. ബുദ്ധിക്കും മാറ്റം വരാം. പക്ഷേ സംസ്കാരം അത്ര പെട്ടന്ന് മാറില്ല. അതുകൊണ്ടാണ് പറയുന്നത് \\\”അയാളുടെ സ്വഭാവമല്ലേ, അതു മാറില്ല\\\” എന്ന്.
പക്ഷേ ആ സ്വഭാവസംസ്കാരത്തേയും വിധിപൂർവ്വംശ്രമിച്ചാൽ മാറ്റിയെടുക്കാൻ സാധിക്കും. ഒരേ തരത്തിലുള്ള ചിന്തയും, വാക്കും, പ്രവൃത്തിയും നിരന്തരം അനുവർത്തിക്കുമ്പോൾ ആത്മാവിൽ ആഴമേറിയ മുദ്രണങ്ങൾ സൃഷ്ടിക്കും. അത് സംസ്കാരത്തിൽ കാണുകയും ചെയ്യും.
ബുദ്ധി ശക്തമല്ലെങ്കിൽ മനസ്സിൻ്റെ തൃഷ്ണകളാവും എപ്പോഴും ജീവിതത്തിൽ നടപ്പിലാവുക. ക്രമേണ നമ്മുടെ ബുദ്ധി മനസ്സിന് നേരെ കണ്ണടക്കും. മനസ്സിന്റെ ഇച്ഛകൾക്ക് പിന്നാലെ ജീവിതം പോകും.
വളരെക്കാലമായി സാമൂഹികമായി അനുഷ്ഠിച്ചുപോരുന്ന നിഷ്ഠകൾ ഒരു ജനതയുടെ സംസ്കാരമാകും. ഹാരപ്പ, സിന്ധുനദീതടസംസ്കാരങ്ങൾ എല്ലാം രൂപപ്പെട്ടത് അങ്ങനെതന്നെയാണ്. കാലം രൂപപ്പെടുത്തിയതാണത്.
സത്യതയുടെ സംസ്കാരമുള്ളയാൾ ജീവൻ പോയാലും അതിൽ ഉറച്ചുനിൽക്കും. മദ്യസംസ്കാരത്തിന് അടിമപ്പെട്ടയാൾ അതുതേടി ഏതറ്റവും പോകുന്ന പോലെ തന്നെ.
ശീലം (നിരന്തര സംസ്കാരം) ഉണ്ടായിക്കഴിഞ്ഞാൽ അത് ഉള്ളിൽ നിന്നും ഇടയ്ക്കിടെ തോന്നലായി പുറത്തുവരും. സത്യസംസ്കാരവും, കപടസംസ്കാരവും അങ്ങനെ രൂപപ്പെടുന്നു.
അബോധതലത്തിലെ സംസ്കാരമാണ് ഈ തോന്നലുകൾ ഉണ്ടാക്കുന്നത്. അത് വാക്കായി, പ്രവൃത്തിയായി പുറത്തു വരും. അതുതന്നെയാണ് നന്മ – തിന്മയായി മാറുന്നതും.
സംസ്കാരത്തിൻ്റെ സംസ്കരണം നടക്കേണ്ടത് ജീവിതത്തിലെ ഒരു പ്രധാന കർത്തവ്യമാക്കണം . രാജയോഗം ഊന്നൽ നല്കുന്നകും ഇതിനാണ്. ഇതിനായി ബുദ്ധിക്ക് പുതിയ ആശയങ്ങളും തന്ത്രങ്ങളും കിട്ടേണ്ടതുണ്ട്. ബുദ്ധി ശക്തിപ്പെടണം. ജ്ഞാനത്തിലൂടെയും ധ്യാനത്തിലൂടെയും ഇത് സംഭവിക്കുന്നു.
ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിലെ നിത്യസത്സംഗത്തിൽ പങ്കെടുക്കുന്നവർക്ക് ഇത് അനുഭവമാണ്. ഇവിടെ ഈശ്വരൻ സംസാരിക്കുന്നു. ഓരോരുത്തർക്കും അവരവർക്ക് വേണ്ടതാണ് കിട്ടുന്നതെന്നു തോന്നുന്നു. ബുദ്ധിക്ക് ജ്ഞാനം കിട്ടിയാൽ. ആ ജ്ഞാനം ഉറപ്പിക്കാനും അതിനെ പുതിയ സംസ്കാരമായി മാറാനും മെഡിറ്റേഷൻ സഹായിക്കുന്നു.
ഈ യോഗാഗ്നിയിലൂടെ സംസ്കാരത്തിൻ്റെ സംസ്കരണം നടക്കുന്നു.കടുത്ത മദ്യപാനി പോലും കുറച്ചു ദിവസത്തെ ജ്ഞാന, ധ്യാനത്തിൽ പങ്കെടുക്കുമ്പോൾ പൂർണ്ണമായും മാറിയ സംഭവങ്ങൾ ഇവിടെ നിരന്തരം ഉണ്ടാവുന്നു. ധ്യാനസുഖം മദ്യസുഖത്തേക്കാൾ, ഉയർന്നതും, സ്ഥിരവുമാണെന്ന് അനുഭവിക്കുമ്പോഴാണ് ഇത് സംഭവ്യമാകുന്നത്.
ഓരോരുത്തർക്കും സ്വയം തീരുമാനിക്കാം, സ്വന്തം ശീലങ്ങൾ,ജീവിത രീതികൾ മാറേണ്ടതുണ്ടോ? സ്ഥിരമായതും, ആനന്ദകരവും, ഈശ്വരീയവുമായ ഒരു ജീവിതരീതി ആഗ്രഹിക്കുന്നുവെങ്കിൽ താമസിയാതെ അടുത്തുള്ള ബ്രഹ്മാകുമാരീസ് ഈശ്വരീയവിശ്വവിദ്യാലയത്തിൻ്റെ പടികയറി ചെല്ലുക.
താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
ബുദ്ധി ശക്തമല്ലെങ്കിൽ എന്താണ് സംഭവിക്കുക ?
സത്യയുടെ സംസ്കാരം ആത്മാവിൽ കൊണ്ടുവരുവാൻ എന്തെല്ലാമാണ് അറിയേണ്ടത് ?
സ്വന്തം ദുശീലങ്ങൾ മാറ്റി സ്ഥിരം ആയതും ആനന്ദകരവുമായ ഈശ്വരീയമായ ഒരു ജീവിതരീതി കൈവരിക്കുവാൻ ആദ്യമായി ചെയ്യേണ്ട ഒരു കാര്യം എഴുതുക ?
നിങ്ങളുടെ ഉള്ളിൽ നിന്നും അറിയാതെ പുറത്തു വരുന്ന സ്വഭാവ സംസ്കാരങ്ങൾ ഈ ക്ലാസിനുശേഷം വ്യത്യസ്തമായി കാണപ്പെടുന്നു ഉണ്ടോ ? അതായതു താങ്കളുടെ സ്വാഭാവിക സ്വഭാവം ശാന്തി നിറഞ്ഞതാകുന്നുണ്ടോ ?
പുതിയതും ഉപകാരപ്രദവുമായ ചില പുതിയ സ്വഭാവസംസ്കാരങ്ങൾ ഉള്ളിൽ നിന്നും ഉരുതിരിഞ്ഞു വരുന്നുണ്ടോ? ഉണ്ടെങ്കിൽ അതൊന്നു വിവരിക്കാമോ ?