Day 10

  • സംസ്കാരം എന്നാൽ എന്താണ് ?
  • സംസ്കാരം രൂപപ്പെടുന്നതും പരിവർത്തനപ്പെടുന്നതും എങ്ങനെയാണ്?
  • നല്ല സംസ്കാരവും മോശം സംസ്കാരവും ഉണ്ടാവുന്നതെങ്ങനെ – അവയുടെ ആഴവും വ്യാപ്തിയും വര്ധിക്കുന്നതെങ്ങനെ?
  • സംസ്കാരം പരിവർത്തനപ്പെടുത്താതെയിരുന്നാൽ അതിൻ്റെ പരിണിതഫലം എന്തായിരിക്കും?

 

 


  • ആത്മാവിന്റെ സൂക്ഷ്മമായ 3 തലങ്ങളാണ് മനസ്സ്, ബുദ്ധി, സംസ്കാരം.സ്വ – ഭാവം തന്നെയാണ് സംസ്കാരമായി മാറുന്നത്. സംസ്കാരത്തിന്റെ മാറ്റം സ്വഭാവത്തിലും തിരിച്ചും കാണും. സ്വന്തം ശീലങ്ങളെ അറിയാനും മാറ്റാനും ഈ ജ്ഞാനം ഉപകരിക്കും
  • സ്വഭാവം നഷ്ടപ്പെട്ടാല് എല്ലാം നഷ്ടപ്പെട്ടു. സ്വഭാവത്തിൻ്റെ അസ്തിത്ത്വത്തിനാണ് മറ്റേതിനേക്കാൾ പ്രാധാന്യം.
  • സ്വതവേ മനസ്സ് മാറ്റാൻ എളുപ്പമാണ്. ബുദ്ധിക്കും മാറ്റം വരാം. പക്ഷേ സംസ്കാരം അത്ര പെട്ടന്ന് മാറില്ല. അതുകൊണ്ടാണ് പറയുന്നത് \\\”അയാളുടെ സ്വഭാവമല്ലേ, അതു മാറില്ല\\\” എന്ന്.
  • പക്ഷേ ആ സ്വഭാവസംസ്കാരത്തേയും വിധിപൂർവ്വംശ്രമിച്ചാൽ മാറ്റിയെടുക്കാൻ സാധിക്കും. ഒരേ തരത്തിലുള്ള ചിന്തയും, വാക്കും, പ്രവൃത്തിയും നിരന്തരം അനുവർത്തിക്കുമ്പോൾ ആത്മാവിൽ ആഴമേറിയ മുദ്രണങ്ങൾ സൃഷ്ടിക്കും. അത് സംസ്കാരത്തിൽ കാണുകയും ചെയ്യും.
  • ബുദ്ധി ശക്തമല്ലെങ്കിൽ മനസ്സിൻ്റെ തൃഷ്ണകളാവും എപ്പോഴും ജീവിതത്തിൽ നടപ്പിലാവുക. ക്രമേണ നമ്മുടെ ബുദ്ധി മനസ്സിന് നേരെ കണ്ണടക്കും. മനസ്സിന്റെ ഇച്ഛകൾക്ക് പിന്നാലെ ജീവിതം പോകും.
  • വളരെക്കാലമായി സാമൂഹികമായി അനുഷ്ഠിച്ചുപോരുന്ന നിഷ്ഠകൾ ഒരു ജനതയുടെ സംസ്കാരമാകും. ഹാരപ്പ, സിന്ധുനദീതടസംസ്കാരങ്ങൾ എല്ലാം രൂപപ്പെട്ടത് അങ്ങനെതന്നെയാണ്. കാലം രൂപപ്പെടുത്തിയതാണത്.
  • സത്യതയുടെ സംസ്കാരമുള്ളയാൾ ജീവൻ പോയാലും അതിൽ ഉറച്ചുനിൽക്കും. മദ്യസംസ്കാരത്തിന് അടിമപ്പെട്ടയാൾ അതുതേടി ഏതറ്റവും പോകുന്ന പോലെ തന്നെ.
  • ശീലം (നിരന്തര സംസ്കാരം) ഉണ്ടായിക്കഴിഞ്ഞാൽ അത് ഉള്ളിൽ നിന്നും ഇടയ്ക്കിടെ തോന്നലായി പുറത്തുവരും. സത്യസംസ്കാരവും, കപടസംസ്കാരവും അങ്ങനെ രൂപപ്പെടുന്നു.
  • അബോധതലത്തിലെ സംസ്കാരമാണ് ഈ തോന്നലുകൾ ഉണ്ടാക്കുന്നത്. അത് വാക്കായി, പ്രവൃത്തിയായി പുറത്തു വരും. അതുതന്നെയാണ് നന്മ – തിന്മയായി മാറുന്നതും.
  • സംസ്കാരത്തിൻ്റെ സംസ്കരണം നടക്കേണ്ടത് ജീവിതത്തിലെ ഒരു പ്രധാന കർത്തവ്യമാക്കണം . രാജയോഗം ഊന്നൽ നല്കുന്നകും ഇതിനാണ്. ഇതിനായി ബുദ്ധിക്ക് പുതിയ ആശയങ്ങളും തന്ത്രങ്ങളും കിട്ടേണ്ടതുണ്ട്. ബുദ്ധി ശക്തിപ്പെടണം. ജ്ഞാനത്തിലൂടെയും ധ്യാനത്തിലൂടെയും ഇത് സംഭവിക്കുന്നു.
  • ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിലെ നിത്യസത്സംഗത്തിൽ പങ്കെടുക്കുന്നവർക്ക് ഇത് അനുഭവമാണ്. ഇവിടെ ഈശ്വരൻ സംസാരിക്കുന്നു. ഓരോരുത്തർക്കും അവരവർക്ക് വേണ്ടതാണ് കിട്ടുന്നതെന്നു തോന്നുന്നു. ബുദ്ധിക്ക് ജ്ഞാനം കിട്ടിയാൽ. ആ ജ്ഞാനം ഉറപ്പിക്കാനും അതിനെ പുതിയ സംസ്കാരമായി മാറാനും മെഡിറ്റേഷൻ സഹായിക്കുന്നു.
  • ഈ യോഗാഗ്നിയിലൂടെ സംസ്കാരത്തിൻ്റെ സംസ്കരണം നടക്കുന്നു.കടുത്ത മദ്യപാനി പോലും കുറച്ചു ദിവസത്തെ ജ്ഞാന, ധ്യാനത്തിൽ പങ്കെടുക്കുമ്പോൾ പൂർണ്ണമായും മാറിയ സംഭവങ്ങൾ ഇവിടെ നിരന്തരം ഉണ്ടാവുന്നു. ധ്യാനസുഖം മദ്യസുഖത്തേക്കാൾ, ഉയർന്നതും, സ്ഥിരവുമാണെന്ന് അനുഭവിക്കുമ്പോഴാണ് ഇത് സംഭവ്യമാകുന്നത്.
  • ഓരോരുത്തർക്കും സ്വയം തീരുമാനിക്കാം, സ്വന്തം ശീലങ്ങൾ,ജീവിത രീതികൾ മാറേണ്ടതുണ്ടോ? സ്ഥിരമായതും, ആനന്ദകരവും, ഈശ്വരീയവുമായ ഒരു ജീവിതരീതി ആഗ്രഹിക്കുന്നുവെങ്കിൽ താമസിയാതെ അടുത്തുള്ള ബ്രഹ്മാകുമാരീസ് ഈശ്വരീയവിശ്വവിദ്യാലയത്തിൻ്റെ പടികയറി ചെല്ലുക.

താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക

  • ബുദ്ധി ശക്തമല്ലെങ്കിൽ എന്താണ് സംഭവിക്കുക ?
  • സത്യയുടെ സംസ്കാരം ആത്മാവിൽ കൊണ്ടുവരുവാൻ എന്തെല്ലാമാണ് അറിയേണ്ടത് ?
  • സ്വന്തം ദുശീലങ്ങൾ മാറ്റി സ്ഥിരം ആയതും ആനന്ദകരവുമായ ഈശ്വരീയമായ ഒരു ജീവിതരീതി കൈവരിക്കുവാൻ ആദ്യമായി ചെയ്യേണ്ട ഒരു കാര്യം എഴുതുക ?
  • നിങ്ങളുടെ ഉള്ളിൽ നിന്നും അറിയാതെ പുറത്തു വരുന്ന സ്വഭാവ സംസ്കാരങ്ങൾ ഈ ക്ലാസിനുശേഷം വ്യത്യസ്തമായി കാണപ്പെടുന്നു ഉണ്ടോ ? അതായതു താങ്കളുടെ സ്വാഭാവിക സ്വഭാവം ശാന്തി നിറഞ്ഞതാകുന്നുണ്ടോ ?
  • പുതിയതും ഉപകാരപ്രദവുമായ ചില പുതിയ സ്വഭാവസംസ്കാരങ്ങൾ ഉള്ളിൽ നിന്നും ഉരുതിരിഞ്ഞു വരുന്നുണ്ടോ? ഉണ്ടെങ്കിൽ അതൊന്നു വിവരിക്കാമോ ?
Scroll to Top