ശാന്തിനിർഭരമായ ജീവിതത്തിനായി എങ്ങനെ ശാന്തിയെ ധ്യാനിക്കണം?
ആത്മാവിലെ ഏഴു ഗുണങ്ങൾ വർധിപ്പിക്കാൻ എന്ത് ചെയ്യും?
ജീവിതത്തിൽ ശാന്തി തിരിച്ചെത്താൻ രാവിലെ മുതൽ എന്തെല്ലാം ചെയ്യണം?
ഇത്തരം കാര്യങ്ങളിലൂടെയാണ് ഇന്ന് നമ്മുടെ പഠനം മുന്നേറുന്നത്
ഒരാളെ കാണുമ്പോള്‍ നമ്മൾ \\\’ഓം ശാന്തി\\\’ എന്ന് പറയുന്ന ശീലമുണ്ടാക്കുക. ശാന്തിയുടെ വൈബ്രേഷൻ പരസ്പരം നല്കുന്നതായിരിക്കണം കൂടിക്കാഴ്ചകൾ, പറയുമ്പോൾ അതനുഭവിക്കുകയും വേണം.
രാജയോഗമാർഗ്ഗത്തിലെ ആദ്യപാഠം \\\’ഞാൻ ആത്മാവ്\\\’ എന്നതു തന്നെ. അതിനു ശേഷമാണ് മെഡിറ്റേഷനും സർവ്വ ശ്രേഷ്ഠനുമായുള്ള കണക്ഷനും.
explain ചെയ്യാന്‍ കഴിയാത്തതും, experience ചെയ്യാന്‍ കഴിയുന്നതും, അറിവുകൊണ്ട് അറിയുന്നതുമായ ഒന്നാണ് അത്. ആത്മാനുഭൂതിയാണിത്. പണ്ട് ഗുരുകുലസമ്പ്രദായത്തില്‍ ഇത് പഠിപ്പിച്ചിരുന്നു.
യഥാർത്ഥ രൂപത്തിൽ നാം നമ്മെ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഞാൻ യഥാർത്ഥത്തിൽ ആരാണ് എന്ന് സ്വയം ചോദിക്കൂ.
ആത്മാവ് അലൗകിക ഊർജ്ജമാണ്. ഈ ദിവ്യമായ വെളിച്ചം ശരീരത്തിൽ ഉള്ളതുകൊണ്ട് (കറണ്ട്) ശരീരത്തിലെ മെഷിനറി അവിരാമം പ്രവർത്തിക്കുന്നു.
മാരിവില്ലിൻ്റെ ഏഴ് നിറങ്ങൾ പോലെ 7 വിശേഷഗുണങ്ങൾ ആത്മാവാകുന്ന ചൈതന്യബിന്ദുവിൻ്റെ വിശേഷതയാണ്.
നമ്മുടെ കർമ്മേന്ദ്രിയങ്ങൾ സുഖദായികാര്യങ്ങൾ ചെയ്യാനായിട്ടുള്ളതാണ്.
ഏഴു ഗുണത്തിൻ്റെ അഭ്യാസം ഒരു വൃതം പോലെ ആരംഭിക്കണം. ആഴ്ച്ചയിലെ 7 ദിവസങ്ങൾ ഓരോ ദിവസവും ഓരോ ഗുണം എടുത്തണിയുക. ഒരലങ്കാരമായി ഒരു ദിവസം മുഴുവൻ ഒരു ഗുണം സ്മരിക്കുക.
രാവിലെ ഉണരുമ്പോൾ തന്നെ അന്നത്തെ ഗുണം ഓർക്കണം. ആ ദിനം മുഴുവൻ ആ ഗുണം നിറയണം.
ക്രമേണ നിങ്ങൾക്ക് അറിയുമാറാകും ജീവിതം ധന്യമാകുന്നതും നിറവുള്ളതാകുന്നതും.
താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
പണ്ട് ഗുരുകുലസമ്പ്രദായത്തിൽ പഠിപ്പിച്ചിരുന്ന ഏതു കാര്യം ആണ് ഇന്ന് മനസ്സിലായത് ?
യഥാർത്ഥത്തിൽ ഞാൻ ആരാണ് ? ശരീരത്തിനകത്തെ മെഷിനറി എങ്ങനെയാണ് പ്രവർത്തിക്കുന്നത് ?
ഏഴു സാത്വിക ഗുണങ്ങൾ അടങ്ങിയതാണ് ആത്മാവ്. ഏതെല്ലാമാണ് 7 ഗുണങ്ങൾ ?
ഈ ഏഴു ഗുണങ്ങളെ ദൈനംദിനജീവിതത്തിൽ എങ്ങനെയെല്ലാം പാലിക്കാൻ സാധിക്കും ?
എനർജിയെ നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ലന്ന് ഭൗതികശാസ്ത്രം പറയുന്നു ഇതേപോലെ ആത്മാവും ഒരു അലൗകിക ഊർജ്ജമാണ് ഇതിനെ നിർമ്മിക്കുവാനോ ഇല്ലാതാക്കുവാനോ കഴിയില്ല ഈ ശരീരത്തെ മുഴുവൻ പ്രവർത്തിപ്പിക്കുന്ന ഈ ഊർജ്ജമാണ് ഞാൻ….ശരീരം ഏന്റെതാണ് …ഈ തിരിച്ചറിവ് എനിക്ക് ഉണ്ടായോ ?
ശരീരമാണ് ഞാൻ എന്ന അബോധാവസ്ഥയിൽ നിന്ന് ഉണരാൻ എൻറെ മനസ്സ് എന്നോട് മന്ത്രിക്കുന്നുണ്ടോ?