Day 05

  • അനിർവചനീയമായ ആത്മാവിനെ എങ്ങനെ മനസിലാക്കും?
  • ശാന്തിനിർഭരമായ ജീവിതത്തിനായി എങ്ങനെ ശാന്തിയെ ധ്യാനിക്കണം?
  • ആത്മാവിലെ ഏഴു ഗുണങ്ങൾ വർധിപ്പിക്കാൻ എന്ത് ചെയ്യും?
  • ജീവിതത്തിൽ ശാന്തി തിരിച്ചെത്താൻ രാവിലെ മുതൽ എന്തെല്ലാം ചെയ്യണം?

ഇത്തരം കാര്യങ്ങളിലൂടെയാണ് ഇന്ന് നമ്മുടെ പഠനം മുന്നേറുന്നത്

 


  • ഒരാളെ കാണുമ്പോള് നമ്മൾ \\\’ഓം ശാന്തി\\\’ എന്ന് പറയുന്ന ശീലമുണ്ടാക്കുക. ശാന്തിയുടെ വൈബ്രേഷൻ പരസ്പരം നല്കുന്നതായിരിക്കണം കൂടിക്കാഴ്ചകൾ, പറയുമ്പോൾ അതനുഭവിക്കുകയും വേണം.
  • രാജയോഗമാർഗ്ഗത്തിലെ ആദ്യപാഠം \\\’ഞാൻ ആത്മാവ്\\\’ എന്നതു തന്നെ. അതിനു ശേഷമാണ് മെഡിറ്റേഷനും സർവ്വ ശ്രേഷ്ഠനുമായുള്ള കണക്ഷനും.
  • explain ചെയ്യാന് കഴിയാത്തതും, experience ചെയ്യാന് കഴിയുന്നതും, അറിവുകൊണ്ട് അറിയുന്നതുമായ ഒന്നാണ് അത്. ആത്മാനുഭൂതിയാണിത്. പണ്ട് ഗുരുകുലസമ്പ്രദായത്തില് ഇത് പഠിപ്പിച്ചിരുന്നു.
  • യഥാർത്ഥ രൂപത്തിൽ നാം നമ്മെ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഞാൻ യഥാർത്ഥത്തിൽ ആരാണ് എന്ന് സ്വയം ചോദിക്കൂ.
  • ആത്മാവ് അലൗകിക ഊർജ്ജമാണ്. ഈ ദിവ്യമായ വെളിച്ചം ശരീരത്തിൽ ഉള്ളതുകൊണ്ട് (കറണ്ട്) ശരീരത്തിലെ മെഷിനറി അവിരാമം പ്രവർത്തിക്കുന്നു.
  • ആത്മാവിലെ അന്തസത്ത 7 സതോഗുണങ്ങളാണ്. ജ്ഞാനസ്വരൂപമായ ദിവ്യപ്രകാശമാണത്. ആറ്റത്തേക്കാൾ ശക്തവുമാണ് ആത്മാവ്.
  • മാരിവില്ലിൻ്റെ ഏഴ് നിറങ്ങൾ പോലെ 7 വിശേഷഗുണങ്ങൾ ആത്മാവാകുന്ന ചൈതന്യബിന്ദുവിൻ്റെ വിശേഷതയാണ്.
  • നമ്മുടെ കർമ്മേന്ദ്രിയങ്ങൾ സുഖദായികാര്യങ്ങൾ ചെയ്യാനായിട്ടുള്ളതാണ്.
  • ഏഴു ഗുണത്തിൻ്റെ അഭ്യാസം ഒരു വൃതം പോലെ ആരംഭിക്കണം. ആഴ്ച്ചയിലെ 7 ദിവസങ്ങൾ ഓരോ ദിവസവും ഓരോ ഗുണം എടുത്തണിയുക. ഒരലങ്കാരമായി ഒരു ദിവസം മുഴുവൻ ഒരു ഗുണം സ്മരിക്കുക.
  • രാവിലെ ഉണരുമ്പോൾ തന്നെ അന്നത്തെ ഗുണം ഓർക്കണം. ആ ദിനം മുഴുവൻ ആ ഗുണം നിറയണം.
  • ക്രമേണ നിങ്ങൾക്ക് അറിയുമാറാകും ജീവിതം ധന്യമാകുന്നതും നിറവുള്ളതാകുന്നതും.

താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക

  • പണ്ട് ഗുരുകുലസമ്പ്രദായത്തിൽ പഠിപ്പിച്ചിരുന്ന ഏതു കാര്യം ആണ് ഇന്ന് മനസ്സിലായത് ?
  • യഥാർത്ഥത്തിൽ ഞാൻ ആരാണ് ? ശരീരത്തിനകത്തെ മെഷിനറി എങ്ങനെയാണ് പ്രവർത്തിക്കുന്നത് ?
  • ഏഴു സാത്വിക ഗുണങ്ങൾ അടങ്ങിയതാണ് ആത്മാവ്. ഏതെല്ലാമാണ് 7 ഗുണങ്ങൾ ?
  • ഈ ഏഴു ഗുണങ്ങളെ ദൈനംദിനജീവിതത്തിൽ എങ്ങനെയെല്ലാം പാലിക്കാൻ സാധിക്കും ?
  • എനർജിയെ നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ലന്ന് ഭൗതികശാസ്ത്രം പറയുന്നു ഇതേപോലെ ആത്മാവും ഒരു അലൗകിക ഊർജ്ജമാണ് ഇതിനെ നിർമ്മിക്കുവാനോ ഇല്ലാതാക്കുവാനോ കഴിയില്ല ഈ ശരീരത്തെ മുഴുവൻ പ്രവർത്തിപ്പിക്കുന്ന ഈ ഊർജ്ജമാണ് ഞാൻ….ശരീരം ഏന്റെതാണ് …ഈ തിരിച്ചറിവ് എനിക്ക് ഉണ്ടായോ ?
  • ശരീരമാണ് ഞാൻ എന്ന അബോധാവസ്ഥയിൽ നിന്ന് ഉണരാൻ എൻറെ മനസ്സ് എന്നോട് മന്ത്രിക്കുന്നുണ്ടോ?
Scroll to Top