എപ്പോഴാണ് ധ്യാനിക്കേണ്ടത്?

ആദ്യം തുടക്കക്കാർ എപ്പോഴെല്ലാം പരിശീലിക്കരുത് എന്ന് പറയാം. വാഹനമോടിക്കുമ്പോഴോ, യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുമ്പോഴോ, കുട്ടികളെ പരിപാലിക്കുമ്പോഴോ അല്ലെങ്കിൽ പൂർണ്ണ ശ്രദ്ധ കൊടുക്കേണ്ട ഏതെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോഴോ തുടക്കക്കാർ ധ്യാന കമന്ററികൾ കേൾക്കരുത്.

പ്രഭാത ധ്യാനം

ധ്യാനിക്കാനുള്ള ഏറ്റവും നല്ല സമയം ഉണരുമ്പോഴും, ജോലിക്കാര്യങ്ങൾക്ക് ശേഷവും, ഉറങ്ങുന്നതിനു മുമ്പുമാണ്.ദിവസം മുഴുവനും മനോഹരവും ശക്തിശാലിയുമായ ഒരു മാനസിക സ്ഥിതി കൈവരിക്കുന്നതിനുള്ള മാർഗമാണ് അതിരാവിലെയുള്ള ധ്യാനം. ഈ സമയത്ത്, നിങ്ങൾക്ക് ആഴത്തിലുള്ള ശാന്തതയും മനസ്സിന്റെ വ്യക്തതയും സൃഷ്ടിക്കാന്‍ കഴിയും.

സായാഹ്‌ന ധ്യാനം

ഓഫീസിലോ വീട്ടിലോ നിങ്ങൾ ഒരു ദിവസത്തെ ജോലിക്കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം, സായാഹ്നത്തിലേക്ക് ശാന്തമായ ഒരു കാഴ്ചപ്പാട് കൊണ്ടുവരിക, അതായത് ജോലി നിങ്ങളുടെ ധ്യാന സമയത്തെയും കുടുംബ ജീവിതത്തെയും അലോസരമാകാതെ ഇരിക്കട്ടെ. എന്നിട്ട് സന്ധ്യ സമയത്ത് ധ്യാനം പരിശീലിക്കൂ.

കിടക്കുന്നതിന് മുൻപ്

ഉറക്കത്തിനു മുമ്പുള്ള ധ്യാനം ആഴത്തിലുള്ള സുഖനിദ്രക്ക് സഹായിക്കുന്നു, മാത്രമല്ല ദിവസത്തിന്റെു അവസാന സമയത്തുള്ള ധ്യാനം എല്ലാ സംഭവങ്ങളുടെയും വാതിലടയ്ക്കലാണ്. നിങ്ങളുടെ ഹൃദയത്തിൽനിന്നുള്ള നന്ദിയോടെ ആ ദിവസത്തിനെ സൗമ്യമായി മാറ്റിവയ്ക്കുക, അനാവശ്യ ഓർമ്മകൾ അടുത്ത ദിവസത്തേക്ക് കൊണ്ടുപോകരുത്.
അതാതു ദിവസത്തെ മെഡിറ്റേഷൻ കമെന്ററികൾ എപ്പോൾ വേണമെങ്കിലും വീണ്ടും സന്ദർശിച്ചു പ്ലേ ചെയ്യാവുന്നതാണ്. അതിനാൽ ഒഴിവു ലഭിക്കുമ്പോഴെല്ലാം അത് ആവർത്തിച്ച് കേൾക്കാം.

Scroll to Top