Day 40


  • ഞാൻ വളരെ സഹിച്ചു. ഇനി പറ്റില്ല. ഒരിക്കലെങ്കിലും നമ്മളിത് പറഞ്ഞിട്ടുണ്ടാകും. അതിന്റെ കാര്യകാരണങ്ങൾ അവിടെയിരിക്കട്ടെ. പക്ഷേ ഭഗവാൻ പറഞ്ഞത് നോക്കാം. സഹിച്ച് മടുത്തു എന്ന് പറയുന്നവർ ഒന്നും സഹിക്കാത്തവരാണ്. യഥാർത്ഥ രൂപത്തിൽ സഹനശക്തിയെക്കുറിച്ച് മനസ്സിലായിട്ടില്ല. അതറിഞ്ഞവർ സഹിക്കുകയും ഉള്ളിൽ ഒതുക്കുകയുമാണ് ചെയ്യുക. രണ്ട് ശക്തികളും പ്രവർത്തിക്കുന്നു.
  • സഹനശക്തിയുടെ ചിത്രം മാവിൽ കല്ലെറിയുന്ന കുട്ടികളുടേതാണ്. നമുക്ക് മധുരം തരുന്നവരേയും എറിയുന്നു. മാതാപിതാക്കളെ വഴിയിലെറിയുന്ന മക്കളേയും ഇക്കാലത്ത് കാണാമല്ലോ
  • എല്ലാം സഹിക്കുന്നവരേയും, ഒന്നും പ്രതികരിക്കാതിരിക്കുന്നവരേയും, അല്ലെങ്കിൽ ഉടൻ മറുപടി കൊടുക്കാത്തവരേയും നമ്മൾ കഴിവില്ലാത്ത പാവം എന്നാണ് പറയുക. ശാന്തമായി അവർ കേൾക്കുകയാണ്. അയാളല്ല പാവം. അയാളെ നോവിക്കാൻ ശ്രമിക്കുന്നവരാണ് പാവങ്ങൾ . ഇവർക്ക് പെരുമാറ്റകല അറിയില്ല. സ്നേഹമുള്ള പെരുമാറ്റമോ, വാക്കുകളോ അവർക്ക് അറിയില്ല. ഒരു പ്രാണിയെപ്പോലെ ഇത്തരം ആൾക്കാർ പിടഞ്ഞുകൊണ്ടിരിക്കും. ഇവരാണ് പാവം. മറ്റവർ പവർഫുൾ ആണ്.
  • ആരെന്ത് ചെയ്താലും സഹിക്കണം, ഒന്നിനോടും പ്രതികരിക്കരുത്, ഞാൻ എല്ലാം സഹിക്കാനും, പൊറുക്കാനും വിധിക്കപ്പെട്ടവനാണ്, അങ്ങിനെയല്ല. ആനന്ദത്തോടെയുള്ള സഹനമുണ്ട്. എത്രത്തോളം, എങ്ങിനെയൊക്കെ സഹിക്കണം എന്നീ കാര്യങ്ങളിൽ വിവേകം ഉപയോഗിക്കണം. നമ്മിലെ അറിവ് ഉപയോഗിക്കണം.
  • എല്ലാവരും സഹോദരാത്മാക്കളാണ്. ഭഗവാന്റെ കുട്ടികളാണ്. ആദ്ധ്യാത്മികതയുടെഈ മനനചിന്തനം ഉണ്ടായാൽ സഹനശക്തി രൂപപ്പെടും. സന്തോഷത്തിന്റെ കണ്ണുകളിലൂടെ എല്ലാം കാണാൻ സാധിക്കും. കർമ്മയോഗിയായി ജീവിക്കുമ്പോൾ വ്യർത്ഥ ചിന്തകൾക്ക് പകരം എല്ലാ പ്രഭാതങ്ങളിലും ഭഗവാൻ നമുക്കായി പറഞ്ഞുതരുന്ന കാര്യങ്ങൾ ഓർക്കും. അതിനെപ്പറ്റി ചിന്തനം ചെയ്യും. അപ്പോൾ നമ്മൾ ഏത് പ്രതികൂല സാഹചര്യങ്ങളേയും അതിജീവിക്കും. സന്തോഷത്തിന്റെ നിറവിൽ ജീവിക്കാൻ സാധിക്കും.
Scroll to Top