Day 34

  • ലോകം നമ്മെ അറിയുന്നതും, ലോകത്തെ നമ്മൾ അറിയുന്നതും പഞ്ചേന്ദ്രിയങ്ങളിലൂടെയാണ്. അത്രയും പ്രധാനപ്പെട്ട പഞ്ചേന്ദ്രിയങ്ങളുടെ സദ്ഉപയോഗം അനിവാര്യമാണ്.
  • ജീവിതസാഹചര്യങ്ങൾ പ്രക്ഷുബ്ദമാകുമ്പോൾ, സാഹചര്യങ്ങളെ നേരിടാനും, മറികടക്കാനും ആന്തരീകശക്തികൾ ഉണരണം. രാജയോഗത്തിലൂടെ ഇത് പ്രാപ്തമാവുന്നു. ഏത് സമയത്ത് ഏത് ശക്തികൾ വേണമോ അതെടുക്കാനും അനുഭവിക്കാനും ധ്യാനത്തിലൂടെ പഠിപ്പിക്കുന്നു.
  • നമുക്ക് അഷ്ടശക്തികളെ പരിചയപ്പെടാം. ഒരു രാജാവിന് സൈന്യം ഏതുപോലെയാണോ, അതുപോലെയാണ് ആത്മാവിന് അഷ്ടശക്തികൾ. ജീവിതമാകുന്ന യുദ്ധക്കളത്തിൽ വാളും പരിചയും ആവശ്യമാണ്. ആത്മാവിന്റെ വാളും പരിചയും ശക്തികളും ഗുണങ്ങളും ആകുന്നു. ഇവിടെ വാളായി മാറുന്നത് സ്നേഹം, സത്യത, ശാന്തത, ശുദ്ധി ഇതൊക്കെയാണ്. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ കൊടുക്കേണ്ടത്. ശരീരമാകുന്ന രാജ്യത്തെ കാവൽക്കാരാണ് 7 ഗുണങ്ങൾ. അപ്രതീക്ഷിതസംഭവങ്ങളും, നഷ്ടങ്ങളും, അപകടങ്ങളുമൊക്കെ നേരിടാൻ ദിവ്യശക്തികളാകുന്ന പരിച സഹായിക്കുന്നു.
  • പ്രശ്നങ്ങൾ 8 തരത്തിൽ ഉണ്ടാകാം. നേരിടാൻ അഷ്ടശക്തികളും ഉണ്ട്. മെഡിറ്റേഷനിലൂടെ ഈ ശക്തികൾ ഉണരുകയും, കർമ്മത്തിൽ അതനുഭവപ്പെടുകയും ചെയ്യും. ഇന്ദ്രിയനിഗ്രഹശക്തി നോക്കാം. ഇന്ദ്രിയങ്ങളെ നിഗ്രഹിക്കുകയല്ല നിയന്ത്രിക്കുകയാണ് വേണ്ടത്. കാരണം ഇന്ദ്രിയത്തിന്റെ സഹായത്താലാണ് നമ്മൾ ജീവിക്കുന്നത്. പക്ഷേ കുതിരകളെപ്പോലെ, കാണുന്ന വഴിയേ പോകുന്ന ഇന്ദ്രിയങ്ങളെ, നമ്മിൽ ഉണർന്ന ശക്തികളും ഗുണങ്ങളും ഉപയോഗിച്ച് നിയന്ത്രിക്കണം. സദ്ഉപയോഗം ചെയ്യണം.
  • ദിവസേന 15 മിനിറ്റെങ്കിലും, രാവിലെയും വൈകുന്നേരവും അഭ്യസിക്കണം. ഇന്ദ്രിയങ്ങളിൽ നിന്ന് വേറിട്ട് ഞാൻ ആത്മാവാണ് എന്ന ധാരണയോടെയിരിക്കുമ്പോൾ കർമ്മ യോഗത്തിലും അത് കാണണമല്ലോ. ചില കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണം ഊർജ്ജത്തിനാണ്. നാവിന്റെ സ്വാദ് നോക്കിക്കഴിക്കരുത്. വികാരവിക്ഷോഭങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്ന സിനിമ, സംഭവങ്ങൾ, വർണ്ണനകൾ – ഇതിൽനിന്നൊക്കെ മാറിനിൽക്കണം. തിന്മയിലേക്ക് കൊണ്ടുപോകുന്ന സൗഹാർദ്ദങ്ങളിൽനിന്ന് പിന്മാറണം. നേരത്തേ കിടന്ന് നേരത്തേ എഴുന്നേൽക്കണം. 40-90 ദിവസത്തേക്ക് ഇതെല്ലാം ശ്രദ്ധിച്ചാൽ ഇതെല്ലാം ജീവിതരീതിയായി മാറും. സർവ്വ കർമ്മേന്ദ്രിയങ്ങളിലും സ്വഭാവികനിയന്ത്രണം ഉണ്ടാകും. സ്വയം അഭിനന്ദിക്കാൻ തോന്നും. ആത്മവിശ്വാസം വർധിക്കും.
Scroll to Top