Day 29

 

  • പ്രാർത്ഥനക്കും ധ്യാനത്തിനും സാമ്യതകളും അതിലേറെ വ്യത്യാസങ്ങളും ഉണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്രാർത്ഥനക്കാണ് പ്രാമുഖ്യം. കിഴക്കൻ രാജ്യങ്ങളിൽ ധ്യാനത്തെ പ്രമുഖമായി കരുതുന്നു. നിശബ്ദതയിൽ ഈശ്വരനെ കേൾക്കാനും പറയാനും ധ്യാനത്തിലൂടെ പരിശീലിക്കുന്നു. പ്രാർത്ഥന ദൈവത്തോട് കേൾപ്പിക്കുകയാണ്. പറയുകയാണ്. ആവശ്യപ്പെടുകയാണ്.
  • ധ്യാനനിമഗ്നരായിരിക്കുന്ന മുനിമാരുടെ ചിത്രങ്ങൾ പുരാണങ്ങളിൽ ധാരാളം കാണാം. അവർ ദിവസങ്ങളോളം ധ്യാനത്തിൽ മുഴുകിയിരിക്കും. ഈശ്വരന്റെ അടുത്ത് പോയി പ്രശ്നപരിഹാരത്തിന് കരഞ്ഞ് പ്രാര്ത്ഥിക്കുന്നവരുണ്ട്. . ധ്യാനത്തിൽ സ്വയത്തിലേക്ക് തിരിയുകയാണ് ചെയ്യുന്നത്.
  • നിശബ്ദതയിൽ ഈശ്വരനെ കേൾക്കുന്നതാണ് ധ്യാനം. പ്രാർത്ഥനയിൽ ആഗ്രഹങ്ങളും ആവശ്യങ്ങളും ദൈവത്തോട് പറയുന്നു. ഒരു മധ്യവർത്തിയായി ദൈവത്തെ കാണുന്നു. വഴിപാട് കഴിക്കുന്നു. പരാതികളും വിഷമതകളും ദൈവത്തോട് പറഞ്ഞ് മനസ്സിലെ ഭാരം തുറക്കുന്നു.
  • പ്രാർത്ഥന ആദ്യത്തെ പടിയാണ്. തുടർപടികൾ കയറേണ്ടതുണ്ട്. സ്വന്തം വിശ്വാസത്തെ ബലപ്പെടുത്താനും, ഉയരങ്ങൾ താണ്ടാനും പിന്നെയും പോകണം. പലരും അതിന് തയ്യാറല്ല. പ്രാർത്ഥനയിൽ തുടങ്ങി അതിൽ തന്നെ അവസാനിക്കുന്ന പരാതികളും പരിഭവങ്ങളും ബാക്കിയാവുന്നു.
  • രാജയോഗത്തിൽ ആദ്യം തന്നെ പഠിക്കുന്നത്  “ഞാന് ആത്മാവാണ് ”  എന്നാണ്. ആത്മാവിന് നാശമില്ല. ആത്മബോധത്തിലൂടെ സ്വയം ശാന്തി നിറഞ്ഞ പ്രകാശബിന്ദുവാണെന്നറിയുന്നു. ആത്മാവ് ശാന്തി നിറഞ്ഞ സ്വന്തം വീട്ടില്നിന്ന് വന്നതാണെന്നും, എല്ലാറ്റിനും ഉപര മനുഷ്യർക്കാവശ്യം ശാന്തിയാണെന്നും അതാണ് എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും അറിയുന്നു. സ്വന്തം വീട്ടിലേക്കുള്ള വഴി മനസ്സിലാവുന്നു. പരംപിതാ പരമാത്മ അവിടെയുണ്ട്. അവിടെ മാതാപിതാക്കളാണുള്ളത്. എനിക്കവരോട് സംസാരിക്കാം.
  • രാജയോഗത്തിലൂടെ ഈശ്വരനുമായ ബന്ധം ദൃഢവും ആഴത്തിലുള്ളതുമാണ്. ധ്യാനത്തിലൂടെ ആഗ്രഹിച്ചതിന്നപ്പുറം നേടിയെന്ന് മനസ്സിലാവും. നമ്മൾ സ്വയംപര്യാപ്തരാകും. ജീവിതാവശ്യങ്ങൾക്കുള്ള കരുത്തും, യുക്തിയും, ശക്തിയും കൈവരും. പരാതികളും പരിഭവങ്ങളുമില്ലാതെ, സംതൃപ്തമായൊരു നിറഞ്ഞ അവസ്ഥയിൽ , ഒരു ചെറുപുഞ്ചിരിയോടെ ജീവിക്കാൻ കഴിയുക എന്നതിലുപരി നമുക്ക് മറ്റെന്താണ് വേണ്ടത്?
Scroll to Top