ശിവൻ എന്നാൽ മംഗളകാരി. എല്ലാവർക്കും നന്മ ചെയ്യുന്ന ആൾ. ബിന്ദുവാണ്, ബീജമാണ്. ശാന്തിദായകനായ പിതാവാണ്. ക്ഷേത്രങ്ങളിൽ ശിവലിംഗമാണ് പ്രതിഷ്ഠ. ജ്യോതിർലിംഗം പ്രകാശത്തിന്റെ പ്രതീകമാണ്. രാജയോഗധ്യാനത്തിൽ ആത്മബോധത്തിലിരുന്ന് ശിവനെ ഓർമ്മിക്കുക. പരംപിതാവിനെ, ശങ്കരനെയല്ല.
ചിത്രത്തിൽ ശങ്കരൻ ധ്യാനിക്കുന്നത് ശിവലിംഗത്തെയാണ്. ശങ്കരൻ്റെ ജഡയിലൂടെ ജ്ഞാനഗംഗ ഒഴുകുന്നു.ശിരസിൽ ചന്ദ്രക്കല നമുക്ക് ആത്മബോധക്ഷയം വന്നതിനെ സൂചിപ്പിക്കുന്നു. നെറ്റിയിലെ മൂന്ന് ഭസ്മക്കുറികൾ ത്രികാലജ്ഞാനമാണ്. മൂന്നാം കണ്ണുമുണ്ട്. വികാര വിഷയങ്ങളെ അഥവാ വിഷത്തെ സർപ്പആഭരണമാക്കി അണിഞ്ഞിരിക്കുന്നു.
മാനവനുള്ള മുന്നറിയിപ്പാണത്. വികാരങ്ങളെ ആഭരണമാക്കുന്നു വേഷം താപസന്റേതാണ്. ഭസ്മം ചുടലക്കളത്തിലേതാണ്. അവിനാശിയായ ആത്മാവാണ് ഞാൻ എന്ന ബോധത്തിലിരിക്കുമ്പോൾ ശാരീരികബോധവും, അതിനാൽ അവഗുണങ്ങളും നശിക്കുന്നു. ചുടലഭസ്മം ശരീരനാശത്തെ കാണിക്കുന്നു.