Day 27

 

 

  • ശിവൻ എന്നാൽ മംഗളകാരി. എല്ലാവർക്കും നന്മ ചെയ്യുന്ന ആൾ. ബിന്ദുവാണ്, ബീജമാണ്. ശാന്തിദായകനായ പിതാവാണ്. ക്ഷേത്രങ്ങളിൽ ശിവലിംഗമാണ് പ്രതിഷ്ഠ. ജ്യോതിർലിംഗം പ്രകാശത്തിന്റെ പ്രതീകമാണ്. രാജയോഗധ്യാനത്തിൽ ആത്മബോധത്തിലിരുന്ന് ശിവനെ ഓർമ്മിക്കുക. പരംപിതാവിനെ, ശങ്കരനെയല്ല.
  • ചിത്രത്തിൽ ശങ്കരൻ ധ്യാനിക്കുന്നത് ശിവലിംഗത്തെയാണ്. ശങ്കരൻ്റെ ജഡയിലൂടെ ജ്ഞാനഗംഗ ഒഴുകുന്നു.ശിരസിൽ ചന്ദ്രക്കല നമുക്ക് ആത്മബോധക്ഷയം വന്നതിനെ സൂചിപ്പിക്കുന്നു. നെറ്റിയിലെ മൂന്ന് ഭസ്മക്കുറികൾ ത്രികാലജ്ഞാനമാണ്. മൂന്നാം കണ്ണുമുണ്ട്. വികാര വിഷയങ്ങളെ അഥവാ വിഷത്തെ സർപ്പആഭരണമാക്കി അണിഞ്ഞിരിക്കുന്നു.
  • മാനവനുള്ള മുന്നറിയിപ്പാണത്. വികാരങ്ങളെ ആഭരണമാക്കുന്നു വേഷം താപസന്റേതാണ്. ഭസ്മം ചുടലക്കളത്തിലേതാണ്. അവിനാശിയായ ആത്മാവാണ് ഞാൻ എന്ന ബോധത്തിലിരിക്കുമ്പോൾ ശാരീരികബോധവും, അതിനാൽ അവഗുണങ്ങളും നശിക്കുന്നു. ചുടലഭസ്മം ശരീരനാശത്തെ കാണിക്കുന്നു.
Scroll to Top