എങ്ങനെയാണ് നമ്മൾ ഈ വിധം ദേഹാഭിമാനത്തിൽ പെട്ടുപോയത്?
ആത്മബോധം എങ്ങനെ നമുക്ക് നഷ്ടമായി?
നമ്മൾ ഈ ലോകത്തിൽ വന്നശേഷം തിരിച്ചുപോക്ക് എങ്ങനെയാണ്?
എന്തുകൊണ്ടാണ് എല്ലാവരും ശാന്തിയെ ഇഷ്ടപ്പെടുന്നത്?
ഈ വിഷയങ്ങൾ വളരെ നല്ല ഉദാഹരണ സഹിതം നമുക്കിന്നു പഠിക്കാം
എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് സമാധാനപൂർണ്ണമായ ഒരു ജീവിതമാണ്. ആഴമാർന്ന ശാന്തി മുൻപ് ഒരിക്കൽപോലും അനുഭവിച്ചിട്ടില്ലെങ്കിൽ ആന്തരാത്മാവ് എങ്ങിനെയാണ് അതാഗ്രഹിക്കുക?
നമ്മുടെ ആത്മവിശ്രമകേന്ദ്രം ആത്മലോകത്തിലാണ്. അതാണ് നിരാകാരിലോകം, പരംലോകം. അവിടെ സമ്പൂർണ്ണ ശാന്തതയാണ് അവിടെനിന്ന് വന്ന നമ്മൾ അശാന്തിയിൽ മുങ്ങിത്താഴാൻ തുടങ്ങി. അപ്പോഴാണ് ശാന്തിയുടെ ദാഹം തുടങ്ങുന്നത്.
മരിച്ചു ചെന്നിട്ടുള്ള ശാന്തിയല്ല. ആ ശാന്തി അനുഭവിക്കാൻ ഇവിടെയിരുന്നു തന്നെ നമുക്ക് സാധിക്കും. ജീവിച്ചുകൊണ്ടുതന്നെ ആ സുഖശാന്തി അനുഭവിക്കണം. അതിനാണ് രാജയോഗധ്യാനം. നേരത്തേ അനുഭവിച്ചിരുന്ന ശാന്തിയിലെത്താൻ ബോധപൂർവ്വം ശ്രമിക്കുകയാണ് നമ്മൾ.
നമ്മിലെ ശാന്തി നഷ്ടപ്പെട്ടത് എങ്ങിനെയാണ്? അമ്യൂസ്മെന്റ് പാര്ക്കിൽ അകപ്പെട്ടതുപോലെയാണ് നാം. പലതരം കൗതുകങ്ങൾ . പലതരം സവാരികൾ . ശരീരത്തിനു കിട്ടുന്ന പലതരം സുഖാനുഭവങ്ങൾ. പക്ഷെ ഒരു സന്ദർശകൻ മാത്രമാണെന്ന കാര്യം മറന്ന് അന്തേവാസിയാണെന്ന് കരുതി. ദിവ്യതയും ശാന്തതയും മറന്നു. മായയുടെ ശക്തമായ മായക്കാഴ്ച്ചയിൽ എല്ലാം മറന്നുപോയി. ശരീരമാകുന്ന വണ്ടി നിയന്ത്രിക്കേണ്ടത് ഞാൻ ആത്മാവാണെന്ന കാര്യം മറന്ന് കാഴ്ച്ച, ഗന്ധം, സ്പർശനം ഇതിലെല്ലാം മുഴുകി മയങ്ങിപ്പോയി. ഞാൻ സ്വയം നഷ്ടപ്പെടുകയായിരുന്നു.
പിന്നെ പിന്നെ ഒരടിമത്തസംസ്കാരം ഉണ്ടായിത്തുടങ്ങി. ഇന്ദ്രിയങ്ങളുടെ അടിമയായി. യോജിക്കാത്തതും, ആസുരീയവുമായ ഒരു വഴിയായിരുന്നു അത്. ശരീരപ്രഭാവത്തിൽ പ്രഭാവിതരായി. ആത്മാവ് സ്വധർമ്മം പോലും മറന്ന് വികർമ്മത്തിലേക്ക് കടന്നു.
ശാന്തി അനുഭവിക്കാൻ 2 കാര്യങ്ങൾ ശ്രദ്ധിക്കണം. വികർമ്മ ചെയ്യരുത്. ആത്മാവിൽ സ്വതവേ ഉള്ള സതോഗുണീസംസ്കാരത്തെ ഉണർത്തണം. ഇപ്പോൾ ലൗകികത്തിൽ മയങ്ങിക്കിടക്കുന്ന ആത്മാവ് ധ്യാനത്തിലൂടെ തട്ടി ഉണർത്തപ്പെടും. ഗുണങ്ങൾ സ്മരിക്കണം. നിത്യനിതാന്തശാന്തിയിലൂടെ തലോടലേറ്റ് ഏഴ് ഗുണങ്ങളിലൂടെയും കടന്നുപോകണം.
താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
നമ്മുടെ സ്വന്തം വീടിനെപ്പറ്റി അതായത് ആത്മാവിൻറെ വീടിനെ പറ്റി മനസ്സിലാക്കി. അവിടെ നിന്ന് നമുക്ക് ലഭിക്കുന്നത് എന്താണ് ?
ഭൗതിക സമ്പത്ത് എല്ലാമുണ്ടായിട്ടും ശൂന്യത അനുഭവപ്പെടുന്നത് എന്തുകൊണ്ട് ?
ട്രാഫിക് കൺട്രോൾ എന്നാൽ എന്താണ് ?
ജോലികൾക്കിടയിലും രാജയോഗ മെഡിറ്റേഷൻ – ട്രാഫിക് കൺട്രോൾ എനിക്ക് ചെയ്യാൻ കഴിയുമെന്ന് എൻറെ മനസ്സ് എന്നോട് പറയുന്നുണ്ടോ ?
ശാന്തിയിലേക്കുള്ള ഈ സത്യമായ വഴിയുടെ അറിവ് എനിക്ക് ലഭിച്ചിട്ടുണ്ട് മനസ്സ് ഇപ്പോൾ എന്താണ് പറയുന്നത് ?
ഈ രാജയോഗ അഭ്യാസം ഈ മൂന്നു ലോകങ്ങളും മനസ്സും ബുദ്ധി ഉപയോഗിച്ച് പോയി വരുവാൻ എനിക്ക് പ്രത്യക്ഷമായ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ ?