പുനർജന്മരഹസ്യങ്ങളുടെ ചുരുളഴിയുന്നു സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടോ?
പുനർജന്മരഹസ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് നമ്മുടെ മാനസികാവസ്ഥയിൽ മാറ്റങ്ങൾ സംഭവിക്കുമോ?
ഇതിനെയെല്ലാം കുറിച്ച് നടന്ന ചില പഠനങ്ങളാണ് ഇന്ന് നമ്മൾ പരിശോധിക്കുന്നത്.
ഒരു വ്യക്തിക്ക് ഒരു ശരീരമല്ല ഉള്ളത്. പല പല ശരീരങ്ങളിലായി ജീവിച്ചുവന്നവരാണ് നമ്മളൊക്കെ.
പുനർജ്ജന്മം വിശ്വാസമല്ല. കല്പനയുമല്ല. ഗവേഷണ, പരീക്ഷണനിരീക്ഷണങ്ങൾ കാണിച്ചുതരുന്നത് പുനർജ്ജന്മത്തിന്റെ രഹസ്യങ്ങളും സത്യങ്ങളുമാണ്. ലോകം ഏറെക്കുറെ അതംഗീകരിച്ചിരിക്കുന്നു.
മുൻജന്മ ഓർമ്മകളും, ഈ ജന്മത്തിൽ അവരെ തിരിച്ചറിഞ്ഞവരായ കൊച്ചുകുട്ടികളെയും കുറിച്ചൊക്കെ പ്രമുഖ പത്രങ്ങളിൽ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമേരിക്കയിൽ അറിയപ്പെടുന്ന പ്രശസ്ത മനോരോഗവിദഗ്ദനായ ഡോ. ബ്രിയാൻ എൽ .വിസ്, തൻ്റെ നീണ്ട അനുഭവപരിചയത്തിൽനിന്നും എഴുതിയ പുസ്തകമാണ് \\\”ഒരാത്മാവും പല ശരീരങ്ങളും\\\” പല ജന്മങ്ങൾ പുറകിലോട്ടു പോയി ജന്മരഹസ്യങ്ങൾ വെളിപ്പെടുത്തിയവരെ അദ്ദേഹം കണ്ടെത്തുകയും ഈ ജന്മത്തെ പല രോഗാവസ്ഥയേയും അതിലൂടെ അദ്ദേഹം മാറ്റിയെടുക്കുകയും ചെയ്തു. കഴിഞ്ഞ ജന്മത്തിൽ തന്നെ അടക്കം ചെയ്ത സ്ഥലം പോലും അവർ കാട്ടിക്കൊടുത്തു. തെളിവുകളും, ഗവേഷണവും ചേർത്താണ് അദ്ദേഹം പുസ്തകം രചിച്ചിരിക്കുന്നത്.
ഓർമ്മകളെ മൂന്നു തരമായി ഭാഗിക്കാം. 1. കുറച്ച് സമയത്തേക്ക് ഓർക്കേണ്ടവ. ഉദാ: ഫോൺ നമ്പറുകൾ, 2. നീണ്ട കാലത്തേക്ക് ഓർക്കാനുള്ളതാണ് മറ്റു ചിലത്. ഉദാ: സ്കൂളിൽ പഠിച്ച ചില കാര്യങ്ങൾ. 3. നമ്മളിൽ ആഴത്തിൽ മായാതെ പതിഞ്ഞു കിടക്കുന്നത്, മുദ്രണം ചെയ്യപ്പെട്ടത്. അത് ചെന്ന് പതിക്കുക മനസ്സിന്റെ ആഴങ്ങളിലാണ്. ജീവിതത്തെ പിടിച്ചു കുലുക്കിയിരുന്ന സംഭവമായിരിക്കും. അത് ആത്മാവിലാണ് അടയാളമാവുക. സഞ്ചിതസംസ്കാരങ്ങളുടെ കൂടെ അതും കൊണ്ടുപോകും. പുതിയ ജന്മത്തിൽ അതിന്റെ പാടുകളും രീതികളും കാണാം.
അടിപൊളി ജീവിതമാണ് എല്ലാവരുടേയും ആഗ്രഹം. അതിനായി തെറ്റായ രീതിയിലൂടെ സഞ്ചരിക്കാനും മടിയില്ല. അവർക്കറിയില്ല ഈ ജന്മത്തെ കൊടുക്കലും വാങ്ങലും പിന്നീടുള്ള ജന്മത്തേക്കും നീളുന്നതാണെന്ന്.
എങ്ങിനെ ജീവിക്കണമെന്ന് നമ്മൾ തന്നെയാണ് തീരുമാനിക്കുന്നത്. നല്ലതും, ചീത്തയും തിരിച്ചറിയണം. നമുക്ക് നല്ല വിത്തുകൾ വിതക്കാം. ജീവിതമാകുന്ന വണ്ടി നന്നായി ഡ്രൈവ് ചെയ്ത് അപകടമേതുമില്ലാതെ മുന്നോട്ട് പോകാം.
ഈ ജന്മത്തെ ജ്ഞാനവും കർമ്മവും കൊണ്ട് ഒരുപാടു ഭാരങ്ങളിൽ നിന്ന് രക്ഷപ്പെടാം. എന്തുകൊണ്ട്, എന്താവും, എങ്ങിനെ…. ഇതെല്ലാം ഭാരമാണ്. സംഘർഷമുണ്ടാക്കും. തെളിച്ചമുള്ള സ്വഭാവസംസ്കൃതി നമ്മെ അയഞ്ഞവരും നൈർമ്മല്യമുള്ളവരുമാക്കും. \\\”ഇന്നുകൾ \\\” നന്നായി കൈകാര്യം ചെയ്യാനും, സന്തോഷമായി കർമ്മങ്ങൾ ചെയ്യാനും ഈ അറിവ് അത്യാവശ്യമാണ്.
സഹജയോഗധ്യാനത്തിലൂടെ നമുക്ക് സ്വയം മനോഭാവത്തെ ചികിത്സിക്കാൻ സാധിക്കും. ജന്മസിദ്ധാന്തപ്രകാരം സ്വയം മാറാം. മാറ്റങ്ങൾ കൊണ്ടുവരാം. എല്ലാറ്റിനുമുപരി \\\”ഇന്നിൽ \\\” നന്നായി ജീവിക്കാൻ സാധിക്കും. ആത്മീയ സഞ്ചാരത്തിലൂടെ പലതിനും നമുക്ക് സ്വയം പരിഹാരം കണ്ടെത്താൻ കഴിയും. നല്ലതിനായുള്ള ഒരു മാറ്റത്തിനായി പുനർജ്ജന്മരഹസ്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അപ്പോഴായിരിക്കും ഈ ജന്മത്തെ നമ്മൾ ഉത്കൃഷ്ടമാക്കുക.
താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
ഭാരതത്തിൻറെ പുനർജന്മ സിദ്ധാന്തം ലോകം അംഗീകരിച്ചിരിക്കുന്നു. ഇതിനുള്ള കാരണങ്ങൾ എഴുതുക?
ഓർമ്മകളുടെ തരംതിരിവ് ശ്രദ്ധിച്ചല്ലോ … എത്ര തരം ഓർമ്മകൾ ആണുള്ളത് എഴുതുക ?
മരണത്തിനുശേഷവും നമ്മൾ കൂടെ കൊണ്ടു പോകുന്നത് എന്താണ് ?
വികർമ്മങ്ങളിൽ നിന്ന് വിടുതൽനേടി നേർവഴി തേടണം എന്നുപറയുന്നു. അങ്ങനെ എൻറെ ജന്മം മുന്നോട്ടു കൊണ്ടു പോവുകയാണെങ്കിൽ എനിക്ക് എന്താണ് നേട്ടം ?
പുനർജന്മ സിദ്ധാന്തം എന്ന് പറയുന്ന ഈ അറിവിൻറെ അടിസ്ഥാനത്തിൽ എവിടെയാണ് ഞാൻ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് ?
എൻറെ ജീവിതത്തിലെ സുഖദുഃഖങ്ങൾക്ക്, പ്രത്യേകിച്ച് ദുഃഖത്തിന് കാരണം ഞാൻ തന്നെയാണ് എന്ന് തിരിച്ചറിയുമ്പോൾ അതിൻറെ ഉത്തരവാദിത്വം എനിക്ക് മാത്രം ഏറ്റെടുക്കുവാൻ സാധിക്കുന്നുണ്ടോ ?
ഇപ്പോൾ ഇതിന് രാജയോഗം എന്നെ സഹായിക്കും എന്ന് എനിക്ക് തോന്നുന്നുണ്ടോ ?