Day 16

  • ഓരോ നിമിഷവും നമ്മൾ പുനർജനിക്കുന്നുണ്ട് എന്നത് നിങ്ങൾക്കറിയാമോ?
  • മരണങ്ങൾ ഒന്നും തന്നെ യാദൃശ്ചികല്ല – എന്തുകൊണ്ട്?
  • പുനർജന്മത്തെക്കുറിച്ചുള്ള അറിവ് നമ്മളെ എങ്ങനെ മാറ്റുന്നു ?
  • ഇത്തരത്തിലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകിക്കൊണ്ട് പുനർജന്മത്തിനെക്കുറിച്ചുള്ള കൂടുതൽ അറിവുകളാണ് ഇന്ന് പ്രതിപാദിക്കുന്നത്.

 


  • അനുനിമിഷം പുതിയ കോശങ്ങൾ ശരീരത്തിൽ ഉണ്ടാവുന്നു. ഒരർത്ഥത്തിൽ ശരീരം ദിവസേന, അല്ലെങ്കിൽ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. രാത്രിയുറങ്ങി പ്രഭാതത്തിൽ ഉണരുമ്പോൾ വാസ്തവത്തിൽ ഇന്നലെ കിടന്ന ശരീരമല്ല ഉണരുന്നത്. അത് അപ്പോഴേക്കും വളരെയധികം മാറിക്കഴിഞ്ഞു.കോടാനുകോടി കോശങ്ങൾ മരിച്ചുകഴിഞ്ഞു. കോടാനുകോടി പുതിയ കോശങ്ങൾ ജനിച്ചും കഴിഞ്ഞു.
  • ജനനമരണവും ഏതാണ്ടിതുപോലെത്തന്നെയാണ്. നമ്മൾ കരുതുന്നത് അവിചാരിതവും, അപ്രതീക്ഷിതവുമായി മരണം കടന്നുവരുന്നു എന്നാണ്. പക്ഷേ ആത്മാവ് മുമ്പേ അതിന് തയ്യാറായിട്ടുണ്ടാകും. മരണത്തിനു മൂന്നു മാസം മുമ്പായി തന്നെ അതിനു ചേർന്ന ഒരു ഗർഭപാത്രം എവിടെയോ സജ്ജമായിട്ടുണ്ടാകും.
  • മരണം അവസാനമല്ല. മറ്റൊരു തുടക്കമാണ്. ഗീതയിൽ ഭഗവാൻ പറയുന്നുണ്ട്: ആത്മാവിനെ കത്തിക്കാനാവില്ല. മുക്കിക്കളയാനുമാവില്ല കാറ്റിന് ഉണക്കാനാവില്ല. അർജ്ജുനാ… നീ കരുതുന്നു ആളുകൾ കൊല്ലപ്പെടുന്നുവെന്ന്. നിനക്ക് ശരീരത്തെ വധിക്കാം. പക്ഷേ അതിനകത്തുള്ള ആത്മാവ് അനശ്വരമാണെന്നറിയുക. അപ്പോൾ മനസ്സിലാകും മരണദുഖത്തിന് ഒരർത്ഥവുമില്ലെന്ന്. ഇവിടെ ശരീരം ഉപേക്ഷിച്ച് പോയ ആത്മാവ് ഒരു വർഷത്തിനകം മറ്റൊരു വീട്ടിൽ ജൻമമെടുത്തുകാണും.
  • ഈയൊരു ജ്ഞാനം പുതിയൊരു അവബോധം നമുക്ക് നല്കുന്നു. മരണത്തിൽ ദുഖിക്കേണ്ടതില്ല. പകരം മരിച്ചവർക്കുവേണ്ടി ശുഭമായ സങ്കല്പങ്ങൾ നൽകാം. ഇത്തരം ശ്രേഷ്ഠവിചാരങ്ങൾ മരിച്ച് പോയ ആ ശരീരത്തിലെ ആത്മാവിന് മാത്രമല്ല നമുക്ക് കൂടെ ശക്തി തരും.
  • രാജയോഗധ്യാനത്തിലൂടെ ജ്ഞാനസ്നാനത്തോടൊപ്പം നമുക്ക് ഒരു പുതിയ ജൻമം നേടാൻ കഴിയുന്നു. അറിവും, വിവേകവും കൈവരുന്നു. ഈ നിത്യേനയുള്ള ആദ്ധ്യാത്മിക സത്സംഗവും, പഠനവും മനോഭാവത്തിലും, കാഴ്ച്ചപ്പാടുകളിലും, മാറ്റം വരുത്തുന്നതോടൊപ്പം, ചിന്തകളിലും, പെരുമാറ്റത്തിലും അത് പ്രതിഫലിക്കുന്നു. ഇതാണ് പുതിയ ജന്മം, ബ്രാഹ്മണജൻമം .
  • ആത്മാവിൻ്റെ ഉണർവ്വ്, സംസ്കാരം, ചിന്തനം, കർമ്മത്തിലും മാറ്റം വരുത്തും. എൻ്റെ മാറ്റം എൻ്റെ കുടുംബത്തിലും ചുറ്റുപാടും പ്രതിഫലിക്കും. കരിക്കട്ടയിൽനിന്ന് വജ്രസമാനമായ മാറ്റം. മുള്ളിൽനിന്ന് പൂവായി മാറുന്നു. ദുഖം എടുക്കാത്തവരും കൊടുക്കാത്തവരുമായി മാറുന്നു. നിത്യസത്സംഗം കോശകോശങ്ങളിൽ മാറ്റം വരുത്തും. ഒരു ജൻമത്തിൽതന്നെ മറ്റൊരു ജൻമം ! പുനർജ്ജൻമം സംഭവിക്കും!

 

താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക

  • രാത്രി ഉറങ്ങി പ്രഭാതത്തിൽ ഉണരുമ്പോഴേക്കും ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ എന്തൊക്കെയാണ് ?
  • ജനന-മരണ പ്രക്രിയ എന്താണ് ? താങ്കൾ എന്താണ് മരണത്തെകുറിച്ച് മനസ്സിലാക്കിയത് ?
  • എന്താണ് ബ്രഹ്മജ്ഞാനം മനസ്സിലായതു എഴുതുക?
  • നിത്യ സത്‌സംഗത്തിൻറെ പ്രാധാന്യം എന്താണ് ? പുനർജന്മ സിദ്ധാന്തത്തിൽ എൻറെ കാഴ്ചപ്പാടിൽ എഴുതുക
  • ഈ ക്ലാസ്സിലൂടെ എൻറെ പഴയ സംസ്കാരങ്ങളിൽ നിന്നും ഞാൻ മരിച്ചു. നല്ല സംസ്കാരമാകുന്ന പുതിയ ജന്മം എനിക്ക് ലഭിച്ചു .
  • സ്വയത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ജീവിച്ചിരിക്കേ പഴയതിലെ മോശമായതിൽ നിന്നും മരിക്കാൻ എനിക്ക് എന്തെങ്കിലും പ്രയാസമുണ്ടോ?? ഉത്തരം എനിക്ക് എന്താണ് ലഭിക്കുന്നത്?
Scroll to Top