ആത്മാവും ശരീരവും ഒരു ഹാർഡ് വെയറും സോഫ്റ്റ് വെയറും പോലെയാണെങ്കിൽ അതിനെ ബാധിക്കുന്ന വൈറസ് ഏതായിരിക്കും?
എങ്ങനെയാണ് മഹാത്മാക്കൾ ആത്മാവിനെ ദുർഗുണങ്ങളുടെ ക്ഷതമേൽക്കാതെ കാത്തുസൂക്ഷിക്കുന്നത്?
മനോഭാവ മാറ്റം സംഭവിക്കുമ്പോൾ ജീവിതത്തിൽ എന്തെല്ലാം സംഭവിക്കും?
ഈ വിഷയങ്ങളെക്കുറിച്ചു നമുക്കിന്നു ചിന്തിക്കാം.
എന്തിനാണ് ഇങ്ങിനെയൊരു ജന്മം? പലരും ആത്മഗതമായെങ്കിലും ഇങ്ങിനെ ചോദിച്ചിരിക്കണം.
ആത്മാവ് സതോഗുണിയാണ്. സപ്തഗുണങ്ങളുടെ ആകെത്തുകയാണ് ആത്മാവ്. ആത്മാവിനെ ഒരു സോഫ്റ്റ് വെയറായി സങ്കൽപ്പിക്കാം. ശരീരത്തെ ഹാർഡ് വെയറായും സങ്കൽപ്പിക്കാം. ആത്മാവിൻ്റെ സ്വത്വമാണ് ശരീരത്തിലൂടെ പ്രകടിതമാവേണ്ടത്. പക്ഷേ സംഭവിക്കുന്നത് മറിച്ചാണ്. സ്നേഹമൂറുന്ന മിഴികളാണ് എല്ലാവർക്കും ഇഷ്ടം. പക്ഷേ അവിടെ വെറുപ്പും രൗദ്രവുമാണെങ്കിലോ?
വൈറസ് കയറുമ്പോൾ ആ മാരകമായ നെഗറ്റീവ് സോഫ്റ്റ് വെയർ കമ്പ്യൂട്ടറിനെ ആകെ നശിപ്പിക്കുന്നു. പഞ്ചേന്ദ്രിയങ്ങളിലും നമ്മൾ വിഷയവികാരങ്ങളുടെ വൈറസ് കലർത്തി. മനുഷ്യനിലെ മാനുഷികതയെ അടർത്തി മാറ്റിയിരിക്കുന്നു. മനോഭാവത്തിൽ വന്ന ഈ മാറ്റം ചിന്തകളെ ഭീകരമാക്കുകയും പ്രവർത്തനങ്ങളെ വികൃതമാക്കുവാനും തുടങ്ങി. അതിൻ്റെ ഫലമായി അശാന്തിയും ദുഖവും എങ്ങും നിറഞ്ഞു .
പക്ഷേ സതോഗുണീ ആത്മാക്കൾ സത്കർമ്മങ്ങൾ ചെയ്ത് ഇവിടെ തന്നെ ശാന്തിയും സന്തോഷവും അനുഭവിച്ച് നിറഞ്ഞ തൃപ്തിയോടെ ജീവിക്കുന്നു. നേട്ടങ്ങൾ കൊയ്യുന്ന മഹത്തുക്കളിലും ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നവർക്കും ഇതേ സോഫ്റ്റ് വെയറും ഹാര്ഡ് വെയറും തന്നെയാനുള്ളത്. അവരെല്ലാം അതിനെ സദ്ഉപയോഗം ചെയ്യുന്നു എന്നുമാത്രം.
താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
ആത്മാവിൻറെ നിജസ്ഥിതിക്ക് കാലപ്രവാഹത്തിൽ സഞ്ചരിച്ചപ്പോൾ എന്ത് സംഭവിച്ചു ?
പഞ്ചേന്ദ്രിയങ്ങളിലും പഞ്ചഭൂതങ്ങളിലും വന്ന മാറ്റങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ ?ചിലതെല്ലാം എഴുതുക?
സത്വഗുണമുള്ള ആത്മാക്കൾ സദ്കർമ്മങ്ങൾ ചെയ്തു ഇവിടെ തന്നെ ശാന്തിയും സന്തോഷവും അനുഭവിച്ച് തൃപ്തിയോടെ ജീവിക്കുന്നു എന്നു പറഞ്ഞു. ഇതിനെക്കുറിച്ചുള്ള ചിന്തനം ചെയ്ത് ഞാൻ ആ ഗണത്തിൽ പെട്ട ആളാണോ എന്ന് എഴുതുക ?
സത്വഗുണമുള്ള ആത്മാക്കൾ സദ്കർമ്മങ്ങൾ ചെയ്തു ഇവിടെ തന്നെ ശാന്തിയും സന്തോഷവും അനുഭവിച്ച് തൃപ്തിയോടെ ജീവിക്കുന്നു എന്നു പറഞ്ഞു. ഇതിനെക്കുറിച്ചുള്ള ചിന്തനം ചെയ്ത് ഞാൻ ആ ഗണത്തിൽ പെട്ട ആളാണോ എന്ന് എഴുതുക ?
എൻറെ സ്വന്തംജീവിതത്തിൻറെ അനുഭവത്തിലൂടെ ഈ അറിവിനെ തട്ടിച്ചുനോക്കുമ്പോൾ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന എല്ലാ ദുഃഖങ്ങളുടെയും ഭാരത്തെ ഇല്ലാതാക്കാൻ എനിക്ക് കഴിയുന്നുണ്ട് എൻറെ മനസ്സ് ഇപ്പോൾ ഇങ്ങനെ പറയുകയാണ് – ഈ ജ്ഞാനം എനിക്ക് കിട്ടിയില്ലായിരുന്നുവെങ്കിൽ അതിലൂടെയുള്ള എൻറെ അനുഭവം എനിക്ക് കിട്ടിയില്ലായിരുന്നുവെങ്കിൽ തീരാനഷ്ടമായേനേ എന്ന് തോന്നുന്നുണ്ടോ ?
ഇനിയും ഇതിൻറെ ആഴങ്ങളിലേക്ക് പോകുവാനും ഇതിൻറെ മുഴുവൻ അറിവുകളും സ്വീകരിക്കുവാൻ എൻറെ മനസ്സ് മന്ത്രിക്കുന്നുണ്ടോ ?