Day 13

  • കർമ്മങ്ങൾ ഏതെല്ലാം വിധത്തിൽ തരംതിരിക്കപ്പെട്ടിരിക്കുന്നു?
  • ഓരോരോ തരാം കർമ്മങ്ങളുടെയും ഗതികളും വിധികളും എങ്ങനെയെല്ലാമാണ് ?
  • ഉത്തമനായ വ്യക്തി എന്ന് ആരെയാണ് പറയുക?
  • ധ്യാനം മൂലം കർമ്മത്തിൽ എങ്ങനെയാണ് മാറ്റങ്ങൾ ഉണ്ടാവുക?
  • ഇത്തരം കാര്യങ്ങൾ ഇന്ന് നമുക്ക് ചിന്തിക്കാം.

 


  • കർമ്മങ്ങൾ 3 തരമാണുള്ളത്. 1. സത്കർമ്മം 2. വികർമ്മം 3. അകർമ്മം.
  • സത്കർമ്മത്തിൻ്റെ പ്രേരകശക്തി സതോഗുണങ്ങളാണ്. ആത്മാവിൽ സപ്തഗുണങ്ങൾ നിറഞ്ഞ് സതോഗുണിയായിത്തീരുമ്പോൾ സത്കർമ്മങ്ങൾ മാത്രമേ അവരിൽ നിന്ന് ഉണ്ടാവുകയുള്ളു.
  • ഏതു കർമ്മമാണോ, ശാന്തിയും, സൗഖ്യവും, സന്തോഷവും തരുന്നത് അത് സത്കർമ്മമായിരിക്കും. സന്തോഷം കിട്ടാനല്ല കർമ്മം ചെയ്യുന്നത്. മറിച്ചു കർമ്മം സന്തോഷത്തോടെ ചെയ്യുകയാണ് വേണ്ടത്.
  • വികാരത്തിന്നടിമപ്പെട്ടായിരിക്കും വികർമ്മം ചെയ്യുക . കാമ, ക്രോധ, ലോഭ, മോഹ, അഹങ്കാരങ്ങളും പിന്നെ അസൂയ, വിദ്വേഷം, ആലസ്യം, പക, തുടങ്ങിയ നിഷേധാത്മകഭാവങ്ങളും കൂടുമ്പോൾ ടെൻഷൻ, ദുഖം, പശ്ചാത്താപം, നെഗറ്റീവ് ഫീലിങ്ങ് എന്നിവയെല്ലാം ഉണ്ടാവും.
  • അകർമ്മം യോഗികളുടെ ഉയർന്ന = അവസ്ഥയാണ്. സുഖ-ദു:ഖങ്ങൾക്കും, ജയപരാജയങ്ങൾക്കും അതീതമാണത്. അവിടെ പോസിറ്റീവുമില്ല നെഗറ്റീവുമില്ല. ന്യൂട്രലാണ് .
  • ഉത്തമൻ ആരാണ്? തന്റെ സന്തോഷത്തിനും, സംതൃപ്തിക്കും വേണ്ടി വ്യക്തിയേയോ സാധനങ്ങളേയോ ആശ്രയിക്കാത്തവർ. ചൈതന്യ ദീപം പോലെ അവർ സദാ പ്രകാശിച്ചുകൊണ്ടിരിക്കും.
  • ആത്മാവ് മൂലസ്വരൂപത്തിൽ സുഖസ്വരൂപമാണ്. നിദാന്തമായ ആനന്ദം. ഈയൊരു ആത്മാവസ്ഥയിലിരിക്കുന്നവരാണ് യോഗികൾ. രാജയോഗധ്യാനത്തിലൂടെ ഇതനുഭവിക്കാൻ കഴിയും. ഉള്ളിലുള്ളതിനെ അറിഞ്ഞ്, അഭ്യസിക്കുന്നതിലൂടെയാണ് ഇത് സംഭവ്യമാകുന്നത്. ഇത് മനസ്സിലാക്കാതെ സുഖം പുറത്ത് തേടി പോകുമ്പോഴാണ് കണ്ടെത്താന് കഴിയാത്തവരും, ദു:ഖികളുമായി മാറുന്നതും.
  • സൂക്ഷ്മവികർമ്മം പോലും സംഘർഷവും, അശാന്തിയും, പതനവും, പരാജയവും, തീരാദുഖങ്ങളുമൊക്കെത്തന്നെയാണ് നമുക്ക് തരുന്നത്. സ്വന്തം കർമ്മങ്ങളുടെ അളവുകോലാണിത്. നമുക്ക് സ്വയം തീരുമാനിക്കാം, ഏതൊരു ദിശയിലേക്കാണ് ഞാൻ പോകേണ്ടത്. പക്ഷെ അവയുടെ പരിണിതഫലവും നമ്മൾ തന്നെ അനുഭവിക്കേണ്ടിവരുമെന്ന് തിരിച്ചറിയണം.
  • രാജയോഗീജീവിതശൈലിയിലൂടെ നമ്മൾ പഠിക്കുന്നത് ഇതാണ്: നില്ക്കൂ! ചെക്ക് ചെയ്യൂ! മാറ്റം വരുത്തൂ.ഏത് കാര്യത്തിനുമുമ്പും, ഒരു നിമിഷം… ഇതൊന്ന് ചെയ്തുനോക്കൂ.
  • വികർമ്മത്തിൽ നിന്ന് അകന്നിരിക്കാൻ മെഡിറ്റേഷൻ നിങ്ങളെ സഹായിക്കും. ധ്യാനം ശീലമാക്കണം. രാവിലേയും, വൈകുന്നേരവും അരമണിക്കൂർ അല്ലെങ്കിൽ 15 മിനിറ്റെങ്കിലും സമയം കണ്ടെത്തണം. പോസിറ്റീവ് ശക്തി നിങ്ങളിൽ നിറയുന്നത് അറിയുമാറാകും. കർമ്മം സത്കർമ്മമായിത്തീരും.
  • സ്വാർത്ഥമായ ഇച്ഛകളിൽ നിന്നും അകന്ന് നിൽക്കണം. പേരിനും പ്രശസ്തിക്കും പിന്നാലെ പോകേണ്ടതില്ല. അതെല്ലാം സത്കർമ്മങ്ങൾ കൊണ്ട് താനെ വന്നുചേരുന്നതാണ്.

 

താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക

  • നല്ല കർമ്മങ്ങളുടെ പ്രേരകശക്തി എന്താണ് ?
  • കർമ്മം ആത്മാവിനെയും ശരീരത്തെയും ഏതെല്ലാം തരത്തിൽ സ്വാധീനിക്കും ?
  • യോഗികളുടെ ഉയർന്ന അവസ്ഥ ഏതാണ് ?
  • ആത്മാവിൻറെ നിജ സ്വഭാവം എന്താണ് ? അതിനെ എങ്ങനെ വളർത്താൻ സാധിക്കും ?
  • ശാശ്വതമായ സുഖശാന്തി പുറത്തെവിടെയെങ്കിലും തേടികണ്ടെത്തിയ ആരെങ്കിലുമുണ്ടോ? അതോ ഉള്ളിലാണോ തേടേണ്ടത്? താങ്കളുടെ ജീവിതാനുഭവത്തിൽ നിന്നും ഉത്തരം ചിന്തിക്കൂ.
  • സ്വന്തം ജീവിതത്തിൽ എന്നും മാറ്റങ്ങൾ കൊണ്ടുവരാൻ തയ്യാറാണെങ്കിൽ മാത്രമേ എന്നും സന്തോഷം നിലനിൽക്കൂ. ഞാൻ മാറാൻ തയ്യാറല്ലെങ്കിൽ ഞാൻ സുഖം അനുഭവിക്കാൻ യോഗ്യനല്ല എന്നാണർത്ഥം. ഇത് മനസ്സിലാക്കിക്കൊണ്ട് സ്വന്തം മനോഭാവങ്ങൾ പുതുക്കുവാൻ തയ്യാറാണോ? അതിനായി എന്തൊക്കെ ചെയ്യും?
Scroll to Top