മനസ്സിലെ ചിന്തകളെ ബുദ്ധി സൂക്ഷ്മമായി പരിശോധിക്കുവാനും അതിനെ അപഗ്രഥിച്ചു നന്മതിന്മകളെ വേർതിരിക്കാനും ബുദ്ധിക്കാവുന്നു. നിരീക്ഷണപാടവം കൊണ്ട് ചിന്തകളെ വിലയിരുത്താൻ ബുദ്ധിക്കാവും.
മനസ്സിൻ്റെ തനതായ വിചാരവികാരങ്ങൾക്ക് ഒരു \\\”പോസ്\\\” നല്കണം. എന്നിട്ട് ബുദ്ധിക്ക് പരിശോധിക്കാൻ വിട്ടു കൊടുക്കണം. മനസ്സിൻ്റെ ആവേശമല്ല ബുദ്ധിയുടെ സത്യസന്ധതയാണ് അഭികാമ്യം.
ചെറുതും വലുതുമായ കാര്യങ്ങളിൽ ബുദ്ധിയെ ഇടപെടുത്താം. ആലോചിച്ച് ചെയ്യണം. എന്ത് ചെയ്യണം, എന്ത്ചെ യ്യരുത് എന്ന് ബുദ്ധി തീരുമാനിക്കും. ബുദ്ധിയുടെ ജോലിയാണത്.
ബുദ്ധിപരമായ ഇടപെടൽ. ജീവിതവിജയത്തിന് അത്യാവശ്യമാണ്. ബുദ്ധി ദിവ്യവും, സത്യവുമായാൽ ജീവിതം ശരിയായ ദിശയിൽ നീങ്ങും. അപ്പോൾ നമുക്ക് ഒന്നിനോടും ആസക്തമാവേണ്ട കാര്യം വരില്ല.
ബുദ്ധിക്ക് തീരുമാനങ്ങൾ സ്വീകരിക്കാൻ വ്യക്തമായ അറിവ് ആവശ്യമാണ്.
നിത്യേനയുള്ള ഈ ജ്ഞാനശ്രവണത്തിലൂടെ ശ്രീമതം (ശ്രേഷ്ഠമായ അഭിപ്രായം) ലഭിക്കുന്നു. ശ്രീമതത്തിലൂടെ ജീവിതം ധന്യവും ആനന്ദഭരിതവുമാകുന്നു.
നമുക്ക് വിവരമുണ്ടാകാം. പക്ഷേ അനുഭവമാണ് വേണ്ടത്. അനുഭവമാണ് ഗുരു. അറിവും അനുഭവവും ഒന്നിക്കുമ്പോൾ ബുദ്ധിക്ക് നല്ലതും,നന്മയുള്ളതുമായ തീരുമാനങ്ങൾ എടുക്കാനാവും.
ഭൗതീകജ്ഞാനവും ആത്മീയജ്ഞാനവും നമുക്ക് വേണം. അനുഭവജ്ഞാനം ഇവിടെ നിർണ്ണായകമാണ്.
നമുക്ക് .ബുദ്ധിരാക്ഷസരല്ല, ദിവ്യബുദ്ധരാകണം. ബുദ്ധിയെ രാക്ഷസീയമാക്കലല്ല, സത്ബുദ്ധിയാണ് വേണ്ടത്.ശകുനിയും കൃഷ്ണനും ബുദ്ധിശാലികളായിരുന്നു. പക്ഷെ ഒന്ന് വക്രബുദ്ധിയും ഒന്ന് ധർമ്മ ബുദ്ധിയും ആയിരുന്നു.
ഒരു ചീത്തക്കാര്യം ചെയ്യുമ്പോൾ, അനേകജന്മങ്ങളുടെ പ്രേരണയെന്നോണം ബുദ്ധി നമുക്ക് ഒരു താക്കീത് നല്കും. അരുതേ…. എന്ന്. അത് ബുദ്ധിയുടെ വിവേകമാണ്. അതുപോലെ നമ്മുടെ തെറ്റിനെ ന്യായീകരിക്കാൻ നമ്മുടെ ബുദ്ധി ചിലപ്പോൾ ശ്രമിക്കാറുണ്ട്. ആ ശീലം ബുദ്ധിയെത്തന്നെ ക്ഷയിപ്പിക്കും.
ബുദ്ധിക്ക് ദിവ്യതയും തെളിച്ചവും കൈവരാൻ മെഡിറ്റേഷൻ പ്രയോജനപ്രദമാണ്. രാജയോഗവിധിയിലൂടെ ബുദ്ധി പ്രവർത്തിക്കുമ്പോൾ ശ്രേഷ്ഠത കൈവരുന്നു. നല്ല തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു. ബുദ്ധി ചൈതന്യവത്തും, വിവേകവും ഉള്ളതാകുന്നു. അന്ധകാരം അകലുന്നു.
ബുദ്ധിയോഗം ഈശ്വരനിൽ സ്ഥാപിക്കണം. രാജയോഗത്തിലൂടെ അത് കൈവരും.
ആഗ്രഹമല്ല, ആവശ്യമാണ് പ്രധാനം.ബുദ്ധി ശരിയായാൽ നിത്യജീവിതത്തിലെ പ്രശ്നങ്ങളിൽ പോലും ശരിയായ തീരുമാനമെടുക്കാം. സദ്ബുദ്ധിയും, സത്യബുദ്ധിയുമുള്ളവരായി, വിവേകശാലികളായി മാറാൻ നമുക്ക് സാധിക്കട്ടെ.
താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
മനസ്സിനെയും ബുദ്ധിയേയും കുറിച്ച് ഇന്ന് പഠിച്ചതും കേട്ടതുമായ കാര്യങ്ങൾ എന്തെല്ലാം ചുരുക്കിയെഴുതുക ?
ബുദ്ധിയെ കൊണ്ട് മനസ്സിനെ നിയന്ത്രിക്കാൻ പഠിപ്പിക്കേണ്ടത് എങ്ങനെയാണ് ?
ജീവിതം ധന്യവും ആനന്ദഭരിതവും ആക്കി തീർക്കുവാൻ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാമാണ് ? അനുഷ്ഠിക്കേണ്ട ചര്യകൾ എന്തെല്ലാമാണ് ?
ബുദ്ധിക്ക് തെളിച്ചവും തിളക്കവും വരാൻ എന്ത് ചെയ്യണം അത് ദിവ്യവും ശ്രേഷ്ഠവും ആവുന്നത് എപ്പോഴാണ് ?
നല്ലത് തീരുമാനിക്കാനും നല്ലത് നിർണ്ണയിക്കുവാനും നല്ല അറിവ് ബുദ്ധിക്ക് അത്യന്താപേക്ഷിതമാണെന്ന് എനിക്ക് ഈ ക്ലാസ്സിലൂടെ മനസ്സിലായി ഈ ക്ലാസ്സ് കേട്ട് തുടങ്ങിയതിനുശേഷം എൻറെ തീരുമാനങ്ങൾ ചിലത് പഴയതിൽ നിന്നും മാറ്റങ്ങൾ വന്നിട്ടുണ്ടോ ഉണ്ടെങ്കിൽ ഏതുതരം മാറ്റങ്ങളാണ് ഇതിലൂടെ സംഭവിച്ചത് ? എന്റെ പ്രായോഗിക ജീവിതത്തിൽ ഇതിലൂടെ വന്ന ചെറുതും വലുതുമായ മാറ്റങ്ങൾ എന്തൊക്കെയാണ് ?
രാജയോഗ അഭ്യാസം ചെയ്തതിനുശേഷം ദൈനംദിന സംഭവങ്ങളിൽ ഉണ്ടായ സ്വന്തം ബുദ്ധിയുടെ ഇടപെടലുകൾ നിങ്ങളെങ്ങനെ നിരീക്ഷിക്കുന്നു ?