Day 08

  • മനസ് എന്നാൽ എന്താണ്, അത് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
  • മനസ് എങ്ങനെ ഇന്ദ്രിയങ്ങളുടെ ബന്ധപ്പെട്ടു കിടക്കുന്നു?
  • മനസിലെ മൂന്നു തലങ്ങൾ ഏതെല്ലാം ആണ്?
  • മനസ്സിൽ നല്ല ചിന്തകൾ നിലനിർത്താൻ എന്ത് ചെയ്യണം?
  • മനസിലെ ചിന്തകളെ ഇല്ലാതാക്കണോ, അതോ ചിന്തകളെ വഴിതിരിക്കണമോ?

 

 


  • ആത്മാവിൻ്റെ 3 അവയവങ്ങൾ അഥവാ ശക്തികളാണ് മനസ്സ്, ബുദ്ധി, സംസ്കാരം എന്നിവ. ആത്മാവ് ഏകമാണെങ്കിലും ഈ മൂന്നു തലങ്ങളിലും വർത്തിക്കുന്നു. നമ്മുടെ സർവ്വ ഇന്ദ്രിയങ്ങളുമായി ഏറ്റവും അടുപ്പം മനസ്സിനാണ്. ആത്മാവിൻ്റെ ചിന്തകളുടെ ഉറവിടവും ഇവിടെ തന്നെ.
  • എല്ലാവരും ആഗ്രഹിക്കുന്നത് ശാന്തിയും സമാധാനവും തന്നെയാണ്. പക്ഷേ പ്രായോഗിക തലത്തിൽ എന്താണ് സംഭവിക്കുന്നത്? നമ്മളിലെ അശാന്തിയുടെ ഉറവിടെ എവിടെനിന്നാണ്?
  • നല്ല സ്വപ്നങ്ങൾ കാണാൻ ശ്രമിക്കുക. നല്ല ചിന്തകളും സ്വപ്നങ്ങളും നമുക്ക് തരുന്നത് ഒരു നല്ല, ശ്രേഷ്ഠമായ, ജീവിതമാണ്. മഹത്തായ ചിന്തകളാണ് മഹത്തുക്കളെ നിർമ്മിക്കുന്നത്. കിട്ടിയ അറിവ് വച്ച് സ്വയം ചിന്തിക്കൂ. കാരണം സ്വന്തം ജീവിതം നമ്മുടെ കയ്യിലാണ്.
  • അംഗവൈകല്യം സംഭവിച്ചവർ പോലും നേട്ടങ്ങൾ കൊയ്യുന്നു. എന്നാൽ എല്ലാ അവയവങ്ങൾ ഉള്ളവർ പലരും തോറ്റവരായി ജീവിക്കുന്നു, കാരണം, നമ്മുടെ ചിന്തകൾ തന്നെയാണ് ഉയർത്തുന്നതും താഴ്ത്തുന്നതും.
  • നെഗറ്റീവ് ചിന്തകളുണ്ടെങ്കിൽ അസുഖത്തിന് കഴിക്കുന്ന മരുന്ന് പോലും ഫലം തരില്ല. രോഗങ്ങൾ പോലും മനസ്സുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാലാണ് രാജയോഗത്തിൽ മനസ്സിനെക്കുറിച്ച് പഠിക്കേണ്ടിവരുന്നത്. ധ്യാനത്തിൻ്റെ അടിസ്ഥാനം തന്നെ മനസ്സിനെ എങ്ങിനെ പോസിറ്റീവ് ആക്കി മാറ്റാം എന്നാണ്.
  • ചിന്തിക്കാതിരിക്കുക പ്രായോഗികമല്ല. നെഗറ്റീവ് ചിന്തകളെ എങ്ങനെ പോസിറ്റീവ് പാതയിലേക്ക് തിരിച്ചുവിടാം എന്നതാണ് ചിന്തിക്കേണ്ട വിഷയം.. ഒപ്പം തന്നെ വേസ്റ്റ് ചിന്തകളെ കുറയ്ക്കുകയും വേണം. വേസ്റ്റിനെ ബെസ്റ്റ് ആക്കണം. അതുതന്നെയാണ് സഹജരാജയോഗം. ചിന്തകൾക്ക് ദിശാബോധം ഉണ്ടാക്കൂ.
  • മനസ്സൊരു കുട്ടിയാണ്. കുട്ടിയുടെ കയ്യിൽ കത്തിയുണ്ടെങ്കിൽ കളിപ്പാട്ടം നൽകിയാൽ കത്തി താഴെയിടും. അതുപോലെ മനസ്സിന് ശുദ്ധവും, ശുഭവും, ശ്രേഷ്ഠവുമായ വിചാരങ്ങൾ കൊടുത്ത് അതിനെ ഉയർന്ന തലത്തിലെത്തിക്കാം. ധ്യാനത്തിൻ്റെ ആദ്യപടി അതാണ്.
  • മനസ്സിന് 3 തലങ്ങൾ ഉണ്ട്. 1 ബോധമനസ്സ് 2. ഉപബോധമനസ്സ് 3. അബോധമനസ്സ്.
  • രാജയോഗത്തിൽ ബോധപൂർവ്വം ചിന്തകളെ നയിക്കുന്നു. ശാന്തിയും ശക്തിയും സ്നേഹവും നിറഞ്ഞതാക്കുന്നു. പലതവണ ഉത്തമ വിചാരങ്ങൾ കൊണ്ടുവന്ന് ആവർത്തിക്കുമ്പോൾ കുറച്ചുകഴിയുമ്പോഴേക്കും അതൊരു ശീലമാകും. വിപരീത പരിതസ്ഥിതികളിലും രാജയോഗം അഭ്യസിക്കുന്നവർക്ക് എളുപ്പത്തിൽ മറികടക്കാൻ കഴിയുന്നത് അതുകൊണ്ടാണ്.

താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക

  • ആത്മാവിനെപ്പറ്റി ഇന്ന് മനസ്സിലാക്കിയ കാര്യങ്ങളിൽ നിന്ന് ഒന്ന് എഴുതുക ?
  • കിട്ടിയ അറിവ് എങ്ങനെയെല്ലാമാണ് പ്രയോജനപ്പെടുത്തേണ്ടത് ?
  • പാമ്പിൻ വിഷത്തേക്കാൾ ശക്തിയായി പ്രവർത്തിക്കുക വികാരവിചാരങ്ങൾ ആണ് എന്ന് ഇന്ന് മനസ്സിലാക്കി. അത് എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് ?
  • രാജയോഗം മാർഗ്ഗത്തിലെ ചര്യകളും ചിന്തകളും എങ്ങനെയെല്ലാമാണ് നമ്മളെ ഉൽകൃഷ്ടമാക്കുക ?
  • രാജയോഗത്തിൽ മനസ്സിനെ ഒരു കുട്ടിയെ പോലെയാണ് കാണുന്നത്. നല്ല ചിന്തകൾ നൽകി മനസ്സിനെ സ്വയം പരിവർത്തനം പെടുത്തി സ്വയത്തെ സദാ ഭാര രഹിതമാക്കാം. താങ്കൾ മനസിനെ ഒരു കുട്ടിയെ പോലെ കണ്ടുകൊണ്ടു ഒരു ദിവസം ആ കുട്ടിയെ പരിപാലിച്ചു നോക്കി അനുഭവം എഴുതൂ?
  • താങ്കൾക്ക് എന്തുകൊണ്ടാണ് മനസിന് ഭാരം അനുഭവപ്പെടുന്നത്? ചിന്തിച്ചുനോക്കൂ.. എങ്ങനെ ചിന്തിക്കുമ്പോൾ ഭാരം അനുഭവമാകുന്നു? ഭാരം ഇല്ലാത്ത രീതിൽ അതെ വിഷയത്തിൽ ചിന്തിയ്ക്കാനുള്ള ഓപ്ഷൻ ഉണ്ടോ?
Scroll to Top