നമ്മൾ ഇവിടെ പഠിക്കുന്ന ഈ മെഡിറ്റേഷൻ ഏതു ഗണത്തിൽ ഉൾപ്പെടുന്നതാണ് ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇന്നത്തെ പഠന വിഷയം. കൂടാതെ ഞങ്ങൾ ഈ രാജയോഗ മെഡിറ്റേഷൻ പഠിപ്പിക്കുന്ന രീതികളെക്കുറിച്ചും ഇത് പഠിപ്പിക്കുന്ന സംഘടനയുടെ ലഘു പരിചയവും ഉൾപ്പെടുത്തിയിരിക്കുന്നു. വീഡിയോ ശ്രദ്ധയോടെ കാണുക.
സമ്പൂർണ്ണ മാനസിക വിശ്രമം അനുഭവിക്കുവാൻ വേണ്ടിയുള്ള ഈ ഗൈഡഡ് മെഡിറ്റേഷൻ ഇയർഫോൺ ഉപയോഗിച്ച് കേൾക്കുക.
രാജയോഗം ഉന്നതതലത്തിലുള്ള ഒരു ജീവിതശൈലിയാണ്. ഈ പോസിറ്റീവ് ലൈഫ്സ്റ്റൈൽ എല്ലാവർക്കും സ്വീകരിക്കാവുന്ന ഒരു ജീവിതരീതിയാണ്.
നമ്മുടെ വികാരങ്ങളിലും വിചാരങ്ങളിലും, ആചാരങ്ങളിലും, വ്യവഹാരങ്ങളിലും, പ്രതികരണരീതികളിലും, ആഹാരപാനീയങ്ങളിൽപോലും സാകാരാത്മകമായ ഒരു ശൈലി പിൻതുടരാൻ നമുക്കിതിലൂടെ കഴിയും. സമാധാനവും ശാന്തിയും ക്രിയാത്മകതയും നമുക്ക് വീണ്ടെടുക്കാനുമാകും.
മെഡിറ്റേഷൻ രീതികളെയെല്ലാം ചേർത്ത് നമുക്ക് മൂന്നായി തരംതിരിക്കാം . ഫോക്കസ്സ് മെഡിറ്റേഷൻ , ഹിപ്പ്നോട്ടീസ് മെഡിറ്റേഷൻ , സ്പിരിച്വൽ മെഡിറ്റേഷൻ
യോഗങ്ങളുടെ രാജാവായ രാജയോഗം സർവ്വശ്രേഷ്ഠ സ്പിരിച്വൽ മെഡിറ്റേഷൻ രീതിയാണ്.
വിവേകാനന്ദസ്വാമി രാജയോഗത്തെക്കുറച്ച് പ്രതിപാദിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ഇന്ദ്രിയനിയത്രണത്തിലൂടെ എനർജി ശേഖരിക്കപ്പെടുന്നു. ഒഴുക്കുതടഞ്ഞനിർത്തിയ ഡാമിൽ നിന്ന് ജലം നിശ്ചിത രീതിയിൽ പ്രവഹിപ്പിച്ചുകൊണ്ടു വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഗതികോർജ്ജം ഉപയോഗിക്കുന്ന പോലെ ഇന്ദ്രിയങ്ങളെ ദുരുപയോഗം ചെയ്യാതെ ഊർജ്ജ സംരക്ഷണം നടത്തിയിട്ട് ആ ഊർജ്ജം നമുക്ക് ക്രിയാത്മകമായി ഉപയോഗിക്കാം.
ഈ ശേഖരിക്കപ്പെടുന്ന ഈ എനർജിയുടെ വിഷയം കൂടാതെ സർവ്വതോമുഖമായ ജീവിതതലങ്ങളിൽ വികാസപരിമാണങ്ങൾ എങ്ങിനെ ഉണ്ടാക്കിയെടുക്കാം എന്നു കൂടെ ബ്രഹ്മാകുമാരീസ് രാജയോഗം ചിന്തിക്കുന്നു. ശാരീരികം, മാനസീകം, അദ്ധ്യാത്മീകം, ബുദ്ധിപരം – ടോട്ടൽ വെൽനസ്സ് അതാണ് രാജയോഗത്തിലൂടെ പഠിക്കുന്നത്.
ജ്ഞാനം, യോഗം, ധാരണ, സേവനം – ഈ നാല് വിഷയങ്ങൾ ആണ് രാജയോഗ മെഡിറ്റേഷൻ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് നൽക്കപ്പെടുന്നത്.
ഭഗവാൻ ഭഗവത്ഗീതയിൽ പറയുന്ന രാജാവിദ്യാരാജഗുഹ്യയോഗം എന്ന ഗഹനവും പവിത്രവുമായ ഉന്നതമായ ആ യോഗവിദ്യയാണിത്.
ഇപ്പോൾ 5 ഭൂഖണ്ഡങ്ങളിലായി 147 രാജ്യങ്ങളിൽ സേവാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഒരു ലക്ഷം ചെറുപ്പക്കാർ സ്വപരിവർത്തനത്തിലൂടെ സമൂഹപരിവർത്തനകാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. അവരുടെ സ്വഭാവം, സംസ്കാരം, കാഴ്ചപ്പാട്, ജീവിതരീതികൾ എല്ലാം സാകാരാത്മകമായി സ്വയം പരിവർത്തനപ്പെടുത്തുകയും മറ്റുള്ളവരെയും അതിനു സഹായിക്കുകയും ചെയ്യുന്നു
മദ്യപാനം, പുകവലി, ലഹരിവസ്തുക്കളുടെ ഉപയോഗം സദാചാരവിരുദ്ധമായ ജീവിതവീക്ഷണം – ഇവിടെ എല്ലാം തുടച്ചുനീക്കപ്പെടുന്നു. ഒരു പുതിയ ദിശാബോധം നൽകി, ശ്രേഷ്ഠപന്ഥാവിലേക്ക് നയിക്കപ്പെടുന്നു.
രാജയോഗത്തിലൂടെ നമുക്ക് രാജാവാകാം. സാംസ്കാരികതലങ്ങളിലും, ഇന്ദ്രിയതലങ്ങളിലും സ്വയം നിയന്ത്രിച്ച് നമ്മളിൽത്തന്നെ ഉണ്ടായിരുന്ന ഉയർന്ന ദർശനങ്ങളെ സ്വാംശീകരിക്കുമ്പോൾ ശക്തനായ ഒരു രാജാവിന് കീഴിൽ സുരക്ഷിതമായും സുവ്യവസ്ഥിതമായും നീങ്ങുന്ന ഒരു രാജ്യം പോലെ നമ്മുടെ ശരീരവും മനോബുദ്ധികളും ജീവിതവും പരിവർത്തനപ്പെടും ഈ അവസ്ഥയാണ് രാജയോഗം.
താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
യോഗങ്ങളുടെ രാജാവായ സഹജ രാജയോഗം ഏറ്റവും ഉയർന്ന യോഗമാണെന്ന് പറയുവാൻ കാരണം എന്ത് ?
ധ്യാനങ്ങൾ എത്രവിധം ആണുള്ളത് അവ ഏതെല്ലാം ? രാജയോഗം ഇതിൽ ഏതുഗണത്തിൽ ഉൾപ്പെടും?
എന്റെ ജീവിതം ഒന്ന് റീസ്റ്റാർട്ട് ചെയ്താൽ കൊള്ളാമെന്ന് എപ്പോഴെങ്കിലും താങ്കൾക്ക് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്ത് കാരണം കൊണ്ടാണ് അങ്ങനെ തോന്നിയത്?
യാതൊരു വിധ ജാതി, മത, രാഷ്ട്രീയ, ലിംഗ, പ്രായ ഭേദവും ഈ കോഴ്‌സ് നൽകുന്നത്തിൽ പരിഗണിക്കപ്പെടുന്നില്ല. താല്പര്യമുള്ള എല്ലാവർക്കും പഠിക്കാവുന്നതാണ്. എന്നാൽ താങ്കളുടെ ഏതെങ്കിലും വിശ്വാസ പ്രമാണങ്ങളോ മുൻവിധികളോ ഇത് പഠിക്കുന്നതിന് തടസമാകുമെന്ന് തോന്നുന്നുണ്ടോ?
ഇവിടെ പഠിക്കുന്ന കാര്യങ്ങളെ താങ്കൾ ഇന്ന് വരെ പഠിച്ച ഒന്നിനോടും താരതമ്യം ചെയ്തു നോക്കാതെ തികച്ചും പുതിയ ഒരു അറിവായി സ്വീകരിക്കുവാൻ താങ്കൾ സന്നദ്ധനാണോ?
ഈ അറിവുകൾ താങ്കളുടെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാക്കും എന്നതിനുള്ള ഉപോൽബലകമായ തെളിവുകൾ ബ്രഹ്മകുമാരീസിലെ ഏതെങ്കിലും പ്രയോക്താക്കൾ നിന്ന് നേരിട്ട് കാണാൻ കഴിയുന്നുണ്ടോ?