Day 15

  • ആത്മാവും ശരീരവും ഒരു ഹാർഡ് വെയറും സോഫ്റ്റ് വെയറും പോലെയാണെങ്കിൽ അതിനെ ബാധിക്കുന്ന വൈറസ് ഏതായിരിക്കും?
  • എങ്ങനെയാണ് മഹാത്മാക്കൾ ആത്മാവിനെ ദുർഗുണങ്ങളുടെ ക്ഷതമേൽക്കാതെ കാത്തുസൂക്ഷിക്കുന്നത്?
  • മനോഭാവ മാറ്റം സംഭവിക്കുമ്പോൾ ജീവിതത്തിൽ എന്തെല്ലാം സംഭവിക്കും?
  • ഈ വിഷയങ്ങളെക്കുറിച്ചു നമുക്കിന്നു ചിന്തിക്കാം.

 


  • എന്തിനാണ് ഇങ്ങിനെയൊരു ജന്മം? പലരും ആത്മഗതമായെങ്കിലും ഇങ്ങിനെ ചോദിച്ചിരിക്കണം.
  • ആത്മാവ് സതോഗുണിയാണ്. സപ്തഗുണങ്ങളുടെ ആകെത്തുകയാണ് ആത്മാവ്. ആത്മാവിനെ ഒരു സോഫ്റ്റ് വെയറായി സങ്കൽപ്പിക്കാം. ശരീരത്തെ ഹാർഡ് വെയറായും സങ്കൽപ്പിക്കാം. ആത്മാവിൻ്റെ സ്വത്വമാണ് ശരീരത്തിലൂടെ പ്രകടിതമാവേണ്ടത്. പക്ഷേ സംഭവിക്കുന്നത് മറിച്ചാണ്. സ്നേഹമൂറുന്ന മിഴികളാണ് എല്ലാവർക്കും ഇഷ്ടം. പക്ഷേ അവിടെ വെറുപ്പും രൗദ്രവുമാണെങ്കിലോ?
  • വൈറസ് കയറുമ്പോൾ ആ മാരകമായ നെഗറ്റീവ് സോഫ്റ്റ് വെയർ കമ്പ്യൂട്ടറിനെ ആകെ നശിപ്പിക്കുന്നു. പഞ്ചേന്ദ്രിയങ്ങളിലും നമ്മൾ വിഷയവികാരങ്ങളുടെ വൈറസ് കലർത്തി. മനുഷ്യനിലെ മാനുഷികതയെ അടർത്തി മാറ്റിയിരിക്കുന്നു. മനോഭാവത്തിൽ വന്ന ഈ മാറ്റം ചിന്തകളെ ഭീകരമാക്കുകയും പ്രവർത്തനങ്ങളെ വികൃതമാക്കുവാനും തുടങ്ങി. അതിൻ്റെ ഫലമായി അശാന്തിയും ദുഖവും എങ്ങും നിറഞ്ഞു .
  • പക്ഷേ സതോഗുണീ ആത്മാക്കൾ സത്കർമ്മങ്ങൾ ചെയ്ത് ഇവിടെ തന്നെ ശാന്തിയും സന്തോഷവും അനുഭവിച്ച് നിറഞ്ഞ തൃപ്തിയോടെ ജീവിക്കുന്നു. നേട്ടങ്ങൾ കൊയ്യുന്ന മഹത്തുക്കളിലും ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നവർക്കും ഇതേ സോഫ്റ്റ് വെയറും ഹാര്ഡ് വെയറും തന്നെയാനുള്ളത്. അവരെല്ലാം അതിനെ സദ്ഉപയോഗം ചെയ്യുന്നു എന്നുമാത്രം.
  • മഹാത്മാക്കളും, പുണ്യാത്മാക്കളും, ഈ സത്യത്തെ തിരിച്ചറിഞ്ഞ്, പഞ്ചേന്ദ്രിയങ്ങളെ സത്ഉപയോഗം ചെയ്യിപ്പിച്ച് വിവേകത്തോടെ നന്മ ചെയ്തു ജീവിച്ചവരാണ്. ഈയൊരു ആത്മാവസ്ഥയിലിരിക്കുന്നവരാണ് യോഗികൾ. രാജയോഗധ്യാനത്തിലൂടെ ഇതനുഭവിക്കാൻ കഴിയുന്നത് ഉള്ളിലുള്ളതിനെ അറിഞ്ഞ്, അഭ്യസിക്കുന്നതിലൂടെയാണ്.

 

താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക

  • ആത്മാവിൻറെ നിജസ്ഥിതിക്ക് കാലപ്രവാഹത്തിൽ സഞ്ചരിച്ചപ്പോൾ എന്ത് സംഭവിച്ചു ?
  • പഞ്ചേന്ദ്രിയങ്ങളിലും പഞ്ചഭൂതങ്ങളിലും വന്ന മാറ്റങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ ?ചിലതെല്ലാം എഴുതുക?
  • സത്വഗുണമുള്ള ആത്മാക്കൾ സദ്കർമ്മങ്ങൾ ചെയ്തു ഇവിടെ തന്നെ ശാന്തിയും സന്തോഷവും അനുഭവിച്ച് തൃപ്തിയോടെ ജീവിക്കുന്നു എന്നു പറഞ്ഞു. ഇതിനെക്കുറിച്ചുള്ള ചിന്തനം ചെയ്ത് ഞാൻ ആ ഗണത്തിൽ പെട്ട ആളാണോ എന്ന് എഴുതുക ?
  • സത്വഗുണമുള്ള ആത്മാക്കൾ സദ്കർമ്മങ്ങൾ ചെയ്തു ഇവിടെ തന്നെ ശാന്തിയും സന്തോഷവും അനുഭവിച്ച് തൃപ്തിയോടെ ജീവിക്കുന്നു എന്നു പറഞ്ഞു. ഇതിനെക്കുറിച്ചുള്ള ചിന്തനം ചെയ്ത് ഞാൻ ആ ഗണത്തിൽ പെട്ട ആളാണോ എന്ന് എഴുതുക ?
  • എൻറെ സ്വന്തംജീവിതത്തിൻറെ അനുഭവത്തിലൂടെ ഈ അറിവിനെ തട്ടിച്ചുനോക്കുമ്പോൾ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന എല്ലാ ദുഃഖങ്ങളുടെയും ഭാരത്തെ ഇല്ലാതാക്കാൻ എനിക്ക് കഴിയുന്നുണ്ട് എൻറെ മനസ്സ് ഇപ്പോൾ ഇങ്ങനെ പറയുകയാണ് – ഈ ജ്ഞാനം എനിക്ക് കിട്ടിയില്ലായിരുന്നുവെങ്കിൽ അതിലൂടെയുള്ള എൻറെ അനുഭവം എനിക്ക് കിട്ടിയില്ലായിരുന്നുവെങ്കിൽ തീരാനഷ്ടമായേനേ എന്ന് തോന്നുന്നുണ്ടോ ?
  • ഇനിയും ഇതിൻറെ ആഴങ്ങളിലേക്ക് പോകുവാനും ഇതിൻറെ മുഴുവൻ അറിവുകളും സ്വീകരിക്കുവാൻ എൻറെ മനസ്സ് മന്ത്രിക്കുന്നുണ്ടോ ?
Scroll to Top