തുടക്കത്തിൽ പത്തോ പതിനഞ്ചോ മിനുട്ട് പരിശീലിക്കുക. പിന്നീട് അനുഭവവും താല്പര്യവും വർദ്ധിക്കുന്നതിനനുസരിച്ച്, സമയം ഒരു മണിക്കൂർ വരെ നീട്ടാം. നീണ്ട ധ്യാനത്തിനായി ഇരിക്കാൻ സ്വയം സമ്മർദ്ദം ചെലുത്തേണ്ട ആവശ്യമില്ല. സമയ ദൈർഘ്യത്തിനല്ല, നിങ്ങളുടെ അനുഭവത്തിന്‍റെ ഗുണനിലവാരത്തിനാണ് പ്രാധാന്യം.
ധ്യാന പരിശീലനം പതിവായിക്കഴിഞ്ഞാൽ, ആ ഒരുമണിക്കൂർ എല്ലായ്പോഴും ആസ്വാദ്യകരവും ഊർജ്ജസ്വലവുമാണെന്നും നിങ്ങളുടെ ദിവസത്തിന്‍റെ മികച്ച ഭാഗമാണെന്നും നിങ്ങൾ കണ്ടെത്തും. നിങ്ങൾ എത്രത്തോളം ധ്യാനം പരിശീലിക്കുന്നുവോ അത്രയും നിങ്ങൾ അതിനെക്കുറിച്ച് മനസ്സിലാക്കുകയും പിന്നീട് എളുപ്പമാവുകയും ചെയ്യുന്നു. ദിവസത്തിൽ ഒരിക്കലെങ്കിലും പതിവായി ധ്യാനിക്കുന്നത് നല്ലതാണ്.