Day 39


  • സഹജരാജയോഗത്തിലൂടെ സഹജമായി തിരിച്ചറിയാനുള്ള ശക്തിയെ ഉപയോഗിക്കാൻ കഴിയും. തിരിച്ചറിയാനും, തിരഞ്ഞെടുക്കാനും ചെറുപ്പം മുതൽക്ക് തന്നെ പഠിക്കേണ്ടിയിരിക്കുന്നു. തിരിച്ചറിയാൻ കഴിയാഞ്ഞാൽ, വൈകിയാൽ, അത് ജീവിതത്തിലുടനീളം ബാധിക്കുന്നതായിരിക്കും. ഈ ജ്ഞാനത്തെ അറിയാത്തതുകൊണ്ടും, ഉപയോഗിക്കാൻ പഠിക്കാത്തതുകൊണ്ടും അബദ്ധം സംഭവിച്ച ഒരുപാടുപേരുണ്ട്.
  • തിരിച്ചറിയൽ ശക്തിയുടെ ചിത്രം സ്വർണ്ണപ്പണിക്കാരന്റേതാണ്. സ്വർണ്ണം ഉരച്ചുനോക്കുന്നു. അതേപോലെ ബുദ്ധി ഉരകല്ലാണ്. ഈ ലോകത്തിൽ സത്യവും അസത്യവുമുണ്ട്. അനാവശ്യങ്ങളുണ്ട്. കേട്ട കാര്യങ്ങൾ വിശ്വസിക്കണോ അവിശ്വസിക്കണോ?
  • സൂക്ഷ്മതക്കാണ് ഇവിടെ പ്രാധാന്യം. സൂക്ഷ്മത വർദ്ധിക്കുമ്പോൾ മൂർച്ഛ കൂടുമ്പോൾ തിരിച്ചറിയൽ ശക്തിയും വർദ്ധിക്കും. രാജയോഗധ്യാനം സൂക്ഷ്മതയിലേക്കുള്ള യാത്രയാണ്. ആത്മാവ് അത്രയും സൂക്ഷ്മമാണ്. കാര്യവ്യവഹാരത്തിൽ ആ സൂക്ഷ്മതക്കാണ് പ്രാധാന്യം. ബാക്കിയെല്ലാം സ്ഥൂലമാണ്. ദേഹത്തില്നിന്ന് ദേഹിയിലേക്ക്. കണ്ണുകൊണ്ട് കാണാൻ പറ്റാത്തത്. സത്യം സത്യമായതാണ്. അനശ്വരമാണ്. ശുദ്ധചൈതന്യമാണ്. ആ സൂക്ഷ്മതയിലേക്കുള്ള യാത്രയിൽ 7 ഗുണങ്ങളും സ്വായത്തമാകും. സ്വായത്തമാക്കലാണ് അഭ്യാസം.
  • കള്ളനാണയങ്ങളും, കള്ളനോട്ടുകളും കൈവശം വരും. നമ്മൾ തിരിച്ചറിയും. കാരണം നമ്മൾ സത്യമായ പണം കണ്ടവരാണ്. അനുഭവിച്ചവരാണ്. അതിനാൽ അസത്യത്തെ തിരിച്ചറിയാൻ വിഷമമുണ്ടാകില്ല. ജീവിതയാത്രയിൽ ഇതെല്ലാം സംഭവിക്കും. നല്ലതും, കെട്ടതും വേർതിരിച്ചറിയണം. വ്യവഹാരം ചെയ്യാന് പഠിക്കുകയാണ്.
  • ധ്യാനാഭ്യാസം തുടരുമ്പോൾ സ്വയം നിരീക്ഷിക്കൂ – അഷ്ടശക്തികളുടെ വികാസം എത്രത്തോളമായെന്ന്. കർമ്മ രംഗത്ത് അത് കൊണ്ടുവരുന്നുണ്ടോ? സൂക്ഷ്മമായി നിങ്ങൾ ശ്രദ്ധിച്ചാൽ ഒരുപക്ഷേ നിങ്ങൾ തന്നെ അത്ഭുതപ്പെടും.
Scroll to Top