നീണ്ടൊരു ജീവിതയാത്രയാണല്ലോ ഇത്. അനുകൂലവും പ്രതികൂലവുമായ സമയങ്ങൾ കാണും. അനുകൂലാവസ്ഥയിൽ എല്ലാവരും ഉണ്ടാകും. ചിരിച്ച് ഉല്ലസിച്ച് അങ്ങനെ പോകും. പക്ഷേ പ്രതികൂലം, ശക്തിയും മനസ്സാന്നിദ്ധ്യവുമില്ലെങ്കിൽ തകർന്നുപോകും
വെല്ലുവിളിയായി രോഗം വരാം, സാമ്പത്തികതകർച്ച ഉണ്ടാകാം. അപകടം സംഭവിക്കാം. ഇത്തരം അവസരങ്ങൾ നേരിടാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്നവരുണ്ട്. മറ്റുചിലർ പരാജയപ്പെട്ട് വിഷമതയോടെ ബാക്കി ജീവിതം ജീവിച്ചുതീർക്കുന്നവരുണ്ട്. നാലിൽ ഒരാൾ വിഷാദയോഗിയാണെന്ന് പറയുന്നു. ജീവിത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാനുള്ള കരുത്തില്ല. പിന്തിരിയുകയാണ്. ഒരു പുരോഗതിയും ഉണ്ടാകുന്നില്ല. ഏറ്റവും പ്രിയപ്പെട്ടവരുടെ മരണമായിരിക്കാം
ഇത്തരം സന്ദർഭങ്ങളിലാണ് ആത്മശക്തി വേണ്ടത്. അതാണ് കരുത്ത്. എന്റെ ശക്തിക്കനുസരിച്ചേ പ്രശ്നങ്ങൾ എന്റെ മുന്നിൽ വരൂ. ഈ പ്രശ്നം വന്നു എന്നതിനർത്ഥം ഇത് ഞാൻ മറികടക്കും എന്നതുതന്നെയാണ്. പ്രശ്നം താണ്ടിയശേഷം നാം ഓർക്കും . ഇത്രയും ശക്തി എന്നിൽ ഉണ്ടായിരുന്നുവോ? ജ്ഞാനത്തിന്റെ കണ്ണാടിയിലൂടെ നോക്കുമ്പോൾ മനസ്സിലാവും പരമാത്മാ പവർഹൌസാണ്.
മരണം ഒരു രംഗമാറ്റം മാത്രമാണ്. മറ്റൊരു വസ്ത്രം ധരിച്ച് വേഷം കെട്ടിയാടാൻ മറ്റൊരു രംഗത്ത്. അത്രേയുള്ളു. എനിക്ക് പോകണം എന്റെ സമയം വരുമ്പോൾ. ഇതെല്ലാം ചക്രത്തിന്റെ കഥയാണ്. പകച്ച് നിന്നാൽ, വീണുപോയാൽ അതെന്റെ നഷ്ടം മാത്രമാണ്.
വേണ്ടത്ര ശക്തി, വേണ്ട സ്ഥലത്തും, സമയത്തും പ്രാപ്തമാക്കുന്നതാണ് മെഡിറ്റേഷൻ . രണ്ട് തരം സമസ്യകൾ വന്നുചേരുന്നു. 1. മരണം. ഇതിനൊരു പരിഹാരമില്ല. കരഞ്ഞും പരാതി പറഞ്ഞും ഊർജ്ജത്തെ കളഞ്ഞിട്ട് കാര്യമില്ല. കരുത്ത് വേണമെങ്കിൽ ധ്യാനത്തിലൂടെ നേടിയെടുക്കാം. മറ്റു കടമകളും ചെയ്യേണ്ടതുണ്ടല്ലോ. 2. പരിഹരിക്കാവുന്ന സമസ്യകൾ.
അഭിമുഖീകരിക്കാനുള്ള ശക്തിയാണിവിടെ വേണ്ടത്. ആത്മാവിന് പൊടിപിടിച്ച് പാഴായ സാധനം പോലെയായി. റീചാർജ്ജിന്റെ ഗുണം ഇവിടെയൊക്കെയാണ്. പവർഹൗസ് എപ്പോഴും റെഡിയാണ്. കണക്ട് ചെയ്യാൻ പഠിച്ചാൽ മതി
വെല്ലുവിളികൾ ഉണ്ടാകും. ഈ കാലഘട്ടവും അത്തരത്തിലുള്ളതാണ്. ലക്ഷക്കണക്കിന് കുടുംബങ്ങൾ രാജയോഗം അഭ്യസിക്കുന്നുണ്ട്. അതിലൂടെ ഈ കാലഘട്ടത്തിലും സമാധാനത്തോടെ ജീവിക്കുന്നുമുണ്ട്. നിങ്ങൾക്കും സാധിക്കും.