Day 31

  • ജ്ഞാനയോഗത്തെപ്പറ്റി ജീവിതതലങ്ങളിൽ നിന്നുള്ള വിവിധ വിചിന്തനങ്ങളാണ് ഇത്രയും ഭാഗങ്ങളിലൂടെ നമ്മൾ മനസിലാക്കിയത്. ഇപ്പോൾ ഈ ഭാഗത്തിൽ നേരിട്ട് യോഗാനുഭൂതിയിലേക്ക് നിങ്ങളെ ആനയിക്കുകയാണ്. അനിർവചനീയമായ ആദ്ധ്യാത്മിക അനുഭൂതിയിലേക്ക് നമ്മൾ പോകുന്നു.
  • സഹജരാജയോഗം വളരെ എളുപ്പത്തിൽ, ആർക്കും ചെയ്യാൻ പറ്റുന്നതാണ്. അസുഖം ഉള്ളവർക്ക് പോലും ചെയ്യാൻ കഴിയുന്ന ഒന്ന്. ജീവിതം സമാധാനപൂർണ്ണമാകാനും, ശക്തിയും, ഊർജ്ജസ്വലതയും ഉണ്ടാകാനും ഓർമ്മയുടെ ഈ യാത്ര സഹായിക്കും.
  • യോഗം എന്നാൽ ഓർമ്മ. അതിന് സ്നേഹമാണ് വേണ്ടത്. എല്ലാവർക്കും ഓർമ്മയുടെ യാത്ര ചെയ്യാം.. എവിടെയിരുന്നും, എവിടെവച്ചും യാത്ര ചെയ്യാം. നാളേക്ക് ആക്കരുത്. അത് നീളും. മറ്റൊരു തയ്യാറെടുപ്പും വേണ്ട. മനസ്സുണ്ടായാൽ മതി.
Scroll to Top