സൃഷ്ടി, സ്ഥിതി, സംഹാരം ഇതിനെ ത്രിമൂർത്തി കർത്തവ്യം എന്ന് പറയുന്നു. ഈ മൂന്ന് പദങ്ങളുടേയും ആന്തരീകാർത്ഥ തലങ്ങൾ നമ്മൾ ശരിയായി അറിഞ്ഞിരിക്കണം.
ഏതർത്ഥത്തിലാണ് ഭഗവാനെ സൃഷ്ടിയുടെ കർത്താവ് എന്ന് പറയുന്നത്? ആത്മബോധക്ഷയം സംഭവിച്ച നമ്മളിൽ ആത്മബോധത്തെ പുനർസൃഷ്ടിക്കുന്നവനാണ് ഈശ്വരൻ. അല്ലാതെ പ്രപഞ്ചത്തെ സൃഷ്ടിച്ചവനല്ല.
ശാന്തി എൻ്റെയുള്ളിൽ തന്നെയാണ്. പുറത്ത് തിരഞ്ഞിട്ട് കാര്യമില്ല. ഭഗവാൻ അറിവ് തന്ന്, ബോധവാനാക്കി, അത് ശ്രവിച്ചു ശാന്തിയോടെ ഞാൻ ജീവിക്കാൻ നമ്മൾ ആരംഭിക്കുമ്പോൾ അത് എന്നിൽ പുതിയ സൃഷ്ടിയാരംഭിക്കുകയായി.
ഇനി സ്ഥിതി.അതായത് പാലനകർത്താവ് വിഷ്ണുവാണ്. നാല് കൈകളായി കാണിച്ചിരിക്കുന്നത് ജ്ഞാനം, യോഗം, ധാരണ, സേവനം ഇവയാണ്. ശംഖധ്വനി ഈ അറിവ് പകരലാണ്. ഗദ ശക്തിയെ കാണിക്കുന്നു. പദ്മം താമരയുടെ പവിത്ര അടയാളം. കമലപുഷ്പസമാനമാണ് ജീവിക്കുക. ചക്രം കാലചക്രമാണ്. നാടകത്തിന്റെ ഗതിയറിഞ്ഞുള്ള ജീവിതം.
ശങ്കരൻ സംഹാരത്തെ കാണിക്കുന്നു. ശാന്തി എന്റെ സ്വധർമ്മമാണെങ്കിൽ ആരെയാണ് ഞാൻ സംഹരിക്കുക? അകത്തുള്ള എന്റെ തന്നെ ദുർവികാരങ്ങളെത്തന്നെ. കോപം, വെറുപ്പ്, അശാന്തി എന്നിവയെ. അല്ലാതെ മറ്റുള്ളവരെ സംഹരിക്കുകയല്ല.