Day 12

  • കർമ്മം എന്നാൽ എന്താണ്?
  • കർമ്മങ്ങളുടെ പ്രേരക ശക്തി എന്താണ്?
  • കർമ്മം, കർമ്മഫലം എന്നിവയുടെ നിഗൂഢതകൾ എങ്ങനെ മനസിലാക്കാം?
  • കർമ്മം നമ്മളെ ഉയർത്തുന്നതും താഴ്ത്തുന്നതും ഏതെല്ലാം വിധത്തിലാണ് ?
  • ഇതെല്ലാമാണ് ഇന്നത്തെ പാഠ്യ വിഷയങ്ങൾ

[ld_video]

 


  • കർമ്മം എന്ന മഹാശക്തിയുടെ നിഗൂഢരഹസ്യങ്ങളാണ് ഇന്ന് നമ്മൾ തിരിച്ചറിഞ്ഞത്.ചുറ്റുമുള്ള ദൗർഭാഗ്യങ്ങളുടെ നിസ്സഹായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാനും കർമ്മം തന്നെയാണ് ഏക ആശ്രയം.
  • സിദ്ധാർത്ഥൻ എന്ന മനുഷ്യൻ ബുദ്ധൻ എന്ന മഹത്വത്തിലേക്കുയർന്നത് സ്വ പരിശ്രമത്താൽ തന്നെയായിരുന്നു. നമ്മുടെ ഭാഗ്യത്തിൻ്റെ ചിത്രം വരക്കപ്പെടുന്നത് നമ്മുടെ കർമ്മമെന്ന അദൃശ്യമായ പേനകൊണ്ടുതന്നെയാണ്. ഞാൻ പരാജയപ്പെട്ടവനാണെന്നും, ക്രൂരമായ വിധിയാണ് എനിക്ക് പരിക്കേൽപ്പിച്ചതെന്നും പരിഭവിക്കുന്നവർക്ക് രാജയോഗീ ജീവിതശൈലി വിജയം ചാർത്തിക്കൊടുക്കുന്നു.
  • കർമ്മം ഉണ്ടാകുന്നത് ആദ്യം മനസ്സിൽ നിന്നാണ്. മനോഭാവത്തിൽ നിന്ന്. തല്ലലും തലോടലും ചെയ്യാൻ തോന്നിപ്പിക്കുന്ന പ്രചോദനം ഉത്ഭവിക്കുന്നത് ആദ്യം മനസ്സിൽ നിന്നാണ്.മനോഭാവത്തിന് ഗതിമാറ്റം വരുത്തുമ്പോഴാണ് സത്കർമ്മവും ദുഷ്കർമ്മവും ഉണ്ടാകുന്നത്. ഏത് കർമ്മത്തിനും, തുല്യവും വിപരീതവുമായ പ്രതികർമ്മം സൃഷ്ടിക്കപ്പെടുന്നു. കാര്യകാരണ നിയമമനുസരിച്ച് ഏതൊരു കാര്യത്തിന് പിന്നിലും ഒരു കാരണമുണ്ടായിരിക്കും.
  • ഭൗതീക പ്രപഞ്ചത്തിലെ ഈ നിയമങ്ങൾ നമ്മുടെ ആന്തരീകലോകത്തിലും ബാധകമാണ്. കർമ്മേന്ദ്രിയങ്ങളിലൂടെ ഏത് കർമ്മം ചെയ്താലും അതിന് ഫലം ഉണ്ട്. വിതക്കുന്നതേ കൊയ്യാൻ പറ്റൂ. പക്ഷെ വിതച്ചയുടനെ കൊയ്യുക സാധ്യമല്ല. കർമ്മം വിളയാൻ സമയമെടുക്കും.
  • ചിന്തകളിൽ നിന്ന്, മനസ്സിൽ നിന്ന്, മനോഭാവത്തിൽ നിന്ന് ഉയിർകൊള്ളുന്ന കർമ്മങ്ങൾ നിരന്തരം ചെയ്യുമ്പോൾ അത് ആത്മാവിൽ റെക്കോഡ് ചെയ്യപ്പെടും. ഈ ആവർത്തനം സംസ്കാരമായി മാറും. കരുണയോടെയുള്ള സേവനങ്ങൾ കരുണയുടെ സംസ്കാരം ഉണ്ടാകും. ഇത് മറിച്ചും സംഭവിക്കും.
  • മനസ്സിനെ നല്ലതും, നന്മയുള്ളതുമാക്കണമെങ്കിൽ, അകത്തും പുറത്തും സുഖശാന്തി ഉണ്ടാവണം. അതിനനുസരിച്ചുള്ള മനോഭാവം സ്വന്തം മനസ്സിൽ നിന്നുതന്നെ രൂപപ്പെട്ടുവരണം.
  • കർമ്മത്തിന് മുന്നേയുള്ള ചിന്തകൾക്കാണ് പ്രാധാന്യം. കർമ്മത്തിനുശേഷം ചിന്താകുലനാവുക, പശ്ചാത്തപിക്കുക എന്നത് തലതിരിഞ്ഞ രീതിയാണ്. ചിന്ത ആദ്യവും കർമ്മം പിന്നീടും ഉണ്ടാവുകയാണെങ്കിൽ ജീവിതം സുഗമമാകും.
  • സംസ്കാരത്തിലും ഒരു ശ്രദ്ധ കൊണ്ടുവരണം. ആരോടെങ്കിലും ഉടനെ മറുപടി പറയാതെ, അതിനു മുമ്പായി ഒന്ന് പോസ് (Pause) ചെയ്യണം. ഈയൊരു നിമിഷം ആത്മനിയന്ത്രണവും ഉചിതമായ മറുപടിക്കായുള്ള ആലോചനയും നടക്കണം.
  • രാജയോഗ മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുമ്പോൾ ക്ഷമയും കാരുണ്യവും, പിരിമുറുക്കത്തിന് അയവും എല്ലാം സ്വതവേ സംഭവിക്കുന്നു. മനസ്സിലെ തോന്നലുകൾ ഉടനെതന്നെ വാക്കും, കർമ്മവും ആയി മാറാതിരിക്കാൻ രാജയോഗി ശ്രദ്ധിക്കും. നിയന്ത്രിതമായ ചിന്തകളും, പ്രവൃത്തിയുമേ ഒരു രാജയോഗിക്ക് സാധിക്കൂ.
  • രാജയോഗ ധ്യാന പരിശീലനം ചെയ്യുന്നവർ ഗുണമേന്മയുള്ള ചിന്തകളാണ് ഉണ്ടാക്കുക. ചിന്തയാണ് വിത്ത്. നിത്യേനയുള്ള സത്സംഗത്തിൽ നിന്ന് ശക്തമായ പോസിറ്റീവ് ആയ വിചാരധാരകൾ സൃഷ്ടിക്കപ്പെടുന്നു.
  • നിങ്ങൾ ക്ഷമയില്ലാത്തവനും, ശാന്തനുമല്ലെങ്കിൽകൂടി, ഞാൻ യഥാർത്ഥ മൂലസ്വരൂപത്തിൽ ശാന്തനാണെന്നുള്ള നിങ്ങളുടെ നിരന്തരവിചാരം ചെയ്‌താൽ തീർച്ചയായും നിങ്ങൾ അതാകുകതന്നെ ചെയ്യും

 

താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക

  • കർമ്മത്തിൻ്റെ അദൃശ്യമായ പേനയെ കുറിച്ച് ഇന്ന് എന്താണ് മനസ്സിലാക്കിയത് ?
  • സൽക്കർമ്മങ്ങളും ദുഷ്കർമ്മങ്ങളും രൂപപ്പെടുന്നതും പ്രവൃത്തിപഥത്തിൽ വരുന്നതും അതിൻറെ പ്രതിപ്രവർത്തനങ്ങളെയും കുറിച്ച് എന്ത് മനസ്സിലാക്കി ?
  • ചിന്തകളും കർമ്മങ്ങളും ആത്മാവിൽ മുദ്രണം ചെയ്യപ്പെടും എന്നു പറയുന്നു. എങ്കിൽ ചിന്തകൾ നല്ലതാകാൻ എന്തെല്ലാം ചെയ്യണം ?
  • കർമ്മ നിയമമനുസരിച്ചു നോക്കിയാൽ ഇതുവരെയുള്ള എൻറെ . ജീവിതത്തിൽ ഞാൻ ചെയ്ത കർമങ്ങളും അതിന്റെ പരിണിത ഫലങ്ങളും കൂടുതലും നല്ലതാണോ ? അതോ മോശം ആണോ?
  • പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും ഉള്ള കർമ്മത്തിന് വിത്ത് ചിന്തയാണ് . ചിന്ത പോസിറ്റീവ് ആയാൽ കർമ്മവും പോസിറ്റീവ് ആകും . പോസിറ്റീവായ കർമ്മത്തിന് പോസിറ്റീവായ ചിന്തയുടെ പ്രഭാവം ആവശ്യമാണ് അതുകൊണ്ട് മനസ് പോസിറ്റീവ് ആകുവാൻ നിരന്തരമായ സൽകർമ്മവും സത്സംഗവും എൻറെ ജീവിതത്തിൽ ആവശ്യമാണ് എന്ന് എനിക്ക് തോന്നുന്നുണ്ടോ?
Scroll to Top