Day 07

  • ഭൂമിയിൽ മനുഷ്യന് മാത്രമുള്ള പ്രത്യേകതകൾ എന്തെല്ലാമാണ് ?
  • ശരീരത്തിലൂടെ നല്ല കർമ്മങ്ങൾ മാത്രം ചെയ്യുവാൻ ആത്മാവ് എങ്ങനെ പ്രാപ്തനാകും ?
  • രാജയോഗീ ജീവിത ശൈലി എന്നാൽ എന്താണ് ?
  • സത്‌സംഗം എന്നാൽ എന്താണ് ?
  • എങ്ങനെ നമ്മളിലെ ഗുണങ്ങളെ വർധിപ്പിക്കും ?

ഈ വിഷയങ്ങൾ പഠിക്കുവാൻ ഇന്നത്തെ ക്ലാസിലേക്കു നമുക്ക് പ്രവേശിക്കാം

 


  • ചിന്തിച്ച് വികസിക്കാൻ കഴിവുള്ള ഒരു മനസ്സും, എന്തും സാധിച്ചെടുക്കാനുള്ള അവയവങ്ങളുമാണ് മനുഷ്യൻ്റെ ഏറ്റവും വലിയ അനുഗ്രഹം, പക്ഷേ ഇതുതന്നെയാണ് ശാപവും.
  • മനസ്സിനിൻ്റെയും ഇന്ദ്രിയങ്ങളുടേയും നിയന്ത്രണം ആത്മാവിലാണ്. എന്നാൽ ഒരു കുതിരസവാരി സന്തോഷപ്രദമാവണമെങ്കിൽ കടിഞ്ഞാണിൻ്റെ മേൽ നിയന്ത്രണം വേണം. അല്ലെങ്കില് അപകടമാണ് സംഭവിക്കുക. അതുപോലെ ആത്മാവിന് മനോബുദ്ധികളുടെ മേലും ഇന്ദ്രിയങ്ങളുടെ മേലും നിയന്ത്രണം ആവശ്യമാണ്.
  • അതിസങ്കീര്ണ്ണമായ ഒരുപാട് ഉപകരണങ്ങൾ ചേർത്തു വച്ചിരിക്കുന്ന ഒരു ശരീരമാണിത്. ഞാൻ ആത്മ അതിൻ്റെ അധിപനായ രാജാവാകുന്നു. ആത്മാവാകുന്ന കണ്ട്രോൾ റൂമിലെ അറിവില്ലാതെ ഇന്ദ്രിയങ്ങൾക്ക് സ്വയം ഒന്നും ചെയ്യാൻ സാദ്ധ്യമല്ല.
  • ആത്മാവായ രാജാവിൻ്റെ പ്രജകൾ ഇന്ദ്രിയങ്ങളാവുമ്പോൾ അവ രാജാവിനെ അനുസരിക്കണം. അതാണ് രാജയോഗം. സ്വയം നിയന്ത്രിതമായ ജീവിതശൈലിയുടെ പേരാണ് സഹജരാജയോഗം.
  • ഇരുന്ന് ധ്യാനിക്കലല്ല അത്. കർമ്മയോഗീ ജീവിതത്തിലൂടെ നേടിയ ജ്ഞാനത്തെ പ്രകാശിപ്പിക്കലാണ് രാജയോഗം. എന്നെ ക്ഷേത്രനടയിലേക്കും, മദ്യശാലയിലേക്കും കൊണ്ടുപോകുന്നത് എന്റെ കാലുകളല്ലല്ലോ… ഞാൻ ആത്മാവ് ശക്തമാണെങ്കിൽ എൻ്റെ തീരുമാനമനുസരിച്ചേ എൻ്റെ കാലുകൾ ചലിക്കൂ.
  • നമുക്ക് 2 തരത്തിലുള്ള ബലങ്ങളുണ്ട്. 1. ജ്ഞാനബലം. 2. ഈശ്വരാനുണ്ടെന്ന ബലം. ഈ വിധി അനുസരിക്കുന്നവന് തന്നെയാണ് ശക്തിവാനാവുക.
  • നിത്യ സത്‌സംഗമാണ് ഈ ബലങ്ങൾ വർധിപ്പിക്കാൻ ആവശ്യം, ഇതിലൂടെ തന്നെയാണ് പഠിക്കുന്നതും ജീവിതം നിയന്ത്രണവിധേയമാവുന്നതും. ഇന്ദ്രിയങ്ങളുടെ സത്ഉപയോഗം ഇതിലൂടെ സാധിക്കും.
  • പൂക്കൾക്ക് സുഗന്ധം എന്നപോലെ പോലെ, ആത്മാവിൻ്റെ 7 ഗുണങ്ങൾ തന്നെയാണ് കർമ്മേന്ദ്രിയങ്ങളിലൂടെ പ്രകാശിക്കുന്നത്. 7 ഗുണങ്ങളും അതേ പടി പ്രകടിതമാവുമ്പോൾ അവർ മഹാത്മാക്കളാവുന്നു.
  • രാവിലെ തന്നെ ഈ 7 ഗുണങ്ങളും സ്മരിക്കണം. ശ്രദ്ധ ആത്മാവിലേക്ക് കൊണ്ടുവന്ന് ഓരോന്നായി സ്മരിച്ച് ആ വെളിച്ചത്തിലിരിക്കണം. ഓരോ ദിവസവും ജോലികൾ ചെയ്യുമ്പോഴും 7 ഗുണങ്ങൾ സ്മരിച്ച് പ്രവൃത്തി ശ്രേഷ്ഠമാക്കണം.

താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക

  • മനുഷ്യർക്ക് ഏറ്റവും വലിയ അനുഗ്രഹവും അതേസമയം ശാപവുമായി പറയപ്പെടുന്നത് എന്തിനെയാണ് ?
  • ഇന്ദ്രിയങ്ങൾക്ക് സ്വയം ഒന്നും ചെയ്യുവാൻ സാധ്യമല്ല എങ്കിൽ എൻറെ വാക്ക് പ്രവൃത്തി ചിന്ത പെരുമാറ്റം സാമൂഹ്യ ഇടപെടൽ എന്നിവ നിയന്ത്രിക്കുന്ന എൻറെ അധികാരപരിധി എവിടെ വരെയാണ് ?
  • രാജയോഗീജീവിതത്തിൻറെ സവിശേഷതകൾ എന്തൊക്കെയാണ്
  • എൻറെ പ്രവൃത്തി ശക്തമാക്കാൻ എന്തെല്ലാം ഗുണങ്ങൾ ആണ് ഉൾക്കൊള്ളേണ്ടത് ?
  • മഹാത്മാക്കളുടെ മഹിമ നമ്മൾ പറയാറുണ്ട്. എന്നാൽ 7 ഗുണങ്ങളുടെയും പ്രയോഗത്തിലൂടെ മഹാത്മാവായി മാറുവാൻ രാജയോഗം നമ്മെ സഹായിക്കുന്നു എന്ന് തിരിച്ചറിഞ്ഞ താങ്കൾ സാധാരണത്വത്തെ ഉപേക്ഷിച്ചു അസാധാരണക്കാരനാകുവാൻ തയ്യാറെടുത്തുവോ?
  • മഹത്വം നേടുക എന്നതും, പ്രശസ്തി നേടുക എന്നതും തന്നിൽ അന്തരം ഉണ്ടോ? മഹത്വമുള്ളവർ പ്രശസ്തരാകണമെന്നുണ്ടോ? പ്രശസ്തിയുള്ളവർക്കെല്ലാം മഹത്വമുണ്ടാകണമെന്നുണ്ടോ? രണ്ടിനെയും കുറിച്ച് ചിന്തിച്ചു ഉത്തരം എഴുതൂ?
Scroll to Top