നമ്മുടെ ശരീരത്തിൽ നമ്മൾ ആത്മാക്കൾ ഇരിക്കുന്നത് എവിടെയാണ്?
ആത്മാവ് ശരീരത്തിലൂടെ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
ശരീരമെന്ന വാഹനം ആത്മാവ് ഡ്രൈവ് ചെയ്യുന്നത് എങ്ങനെയാണ്
സ്വയം ആത്മാവാണെന്നു തിരിച്ചറിയുമ്പോൾ ജീവിതത്തിൽ എന്ത് മാറ്റം സംഭവിക്കും?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നമുക്ക് ഇന്നത്തെ പഠനത്തിലൂടെ അന്വേഷിക്കാം
രാജയോഗ ധ്യാന പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇരുപുരികങ്ങൾക്ക് മദ്ധ്യേയാണ്. ആത്മാവ് അവിടെയാണ് കുടികൊള്ളുന്നത്.
കണ്ട്രോൾ റൂം മസ്തിഷ്കമാണ്. നാഡീഞരമ്പുകൾ അവിടെ സമ്മേളിക്കുന്നു. അവിടെ നിന്നാണ് സന്ദേശങ്ങളും നിർദ്ദേശങ്ങളും പോകുന്നത്.
വാഹനത്തിലെ ഡ്രൈവിങ്ങ് സീറ്റുപോലെ നെറ്റിത്തടത്തിനുള്ളിൽ ഒരു കെടാവിളക്കുപോലെയാണ് ആത്മാവ് അതിന് നാശമില്ല.
ആത്മാവിലാണ് സങ്കൽപ്പം ഉണ്ടാകുന്നത്. വൈദ്യുത ആവേഗത്തിൽ നാഡീഞരമ്പുകൾ അത് പിടിച്ചെടുത്ത് വേണ്ടിടത്ത് എത്തിക്കുന്നു. അനുഭവങ്ങൾ ഫീൽ ചെയ്യുന്നതും ആത്മാവു തന്നെ.
നെറ്റിത്തടത്തിൽ ചാർത്തുന്ന തിലകം ആത്മാവിനെ ഓർമ്മിപ്പിക്കുന്നു. മുഖത്ത് നോക്കി സംസാരിക്കണം എന്ന് പണ്ടുള്ളവർ പറയും. അതായത് ചൈതന്യം അവിടെയാണ്.
സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുമ്പോൾ പരിചയക്കാരിലും ബന്ധുക്കളിലും ആത്മാവിനെ കാണും. ചെരാതിലെ ദീപം പോലെ കെടാവിളക്കായി സ്വയം പ്രകാശിക്കുകയും ആ പ്രകാശം മറ്റുള്ളവരിൽ കാണുകയും വേണം.
ആത്മാവിലെ ഏഴു ഗുണങ്ങളുടെ ചിന്തനം തന്നെയാണ് ശരീരത്തെ പ്രകാശപൂരിതമാക്കുന്നതും. അങ്ങനെ ഓരോ ഗുണങ്ങളുടെയും അനുഭൂതിചെയ്തു ചെയ്‌ത് നമുക്ക് സതോഗുണ പ്രധാനിയാകാം.
താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
ആത്മാവ് ശരീരത്തിൽ സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
ആത്മാവിനെ ഉപമിക്കുന്നത് എന്തിനോടാണ് ?
നമ്മളിലെ സങ്കൽപങ്ങളുടെ ഉറവിടം എവിടെയാണ് ?
ഏതു ചിന്തനം ആണ് ശരീരത്തെ സാത്വിക പ്രകാശത്താൽ പൂരിതമാക്കുന്നത് ?
ഭ്രുകുടി മധ്യത്തിൽ മനസ്സ് കേന്ദ്രീകരിച്ച് രാജയോഗ ധ്യാനം ചെയ്യാൻ ശ്രമിച്ചുവോ അതിനുശേഷമുള്ള എന്തെങ്കിലും അനുഭൂതികൾ വിവരിക്കാൻ ആവുമോ ?
കണ്ണുകൾ കൊണ്ട് ഇരു പുരിക മധ്യത്തിലേക്കു നോക്കുവാനോ ആ ഭാഗത്തേക്ക് ബലം പ്രയോഗിച്ചു ശ്രദ്ധയെ ഏകാഗ്രമാക്കുന്നതോ ശരിയായ ധ്യാനരീതിയല്ല എന്ന് താങ്കൾ മനസിലാക്കിയോ? അത്തരം ശ്രമങ്ങൾ നടത്താതിരിക്കാനും കേവലം മനസുകൊണ്ട് മാത്രം അഭ്യസിക്കാനും ശ്രമിച്ചിട്ട് അനുഭവമുണ്ടാക്കുവാനും ശ്രമിക്കൂ. എന്നിട്ടു അനുഭവങ്ങൾ രേഖപ്പെടുത്തൂ?