Day 04

  • ശാന്തിയുടെ ഉറവിടം എവിടെയാണ് ?
  • ശാന്തി സദാ നിലനിൽക്കുമോ ? അതെങ്ങനെ ?
  • നമ്മുടെ ചിന്തകൾകൊണ്ട് ശാന്തി നിർമ്മിക്കുവാൻ സാധിക്കുമോ ?
  • മറ്റുള്ളവർ നമ്മുടെ ശാന്തി നശിപ്പിക്കാൻ ശ്രമിച്ചാൽ എന്ത് ചെയ്യും ?

ശാന്തിയുടെ ധ്യാന സൂത്രങ്ങളാണ് ഇന്ന് നമ്മൾ പഠിക്കുന്നത്

 

 


  • ഓം ശാന്തി എന്ന മന്ത്രത്തിൻ്റെ അർത്ഥം ഞാൻ ആത്മാവ് ശാന്ത സ്വരൂപമാണ് എന്നതാണ്.
  • പലരും കരുതുന്നത് ശാന്തി മിന്നിമറഞ്ഞുപോകുന്ന ജീവിതത്തിലെ ചില നിമിഷങ്ങൾ മാത്രമാണെന്നാണ്. മനസിൻ്റെ നിയമമെന്തെന്നാൽ എന്തു ചിന്തിക്കുന്നുവോ അതായിത്തീരുക എന്നുള്ളതാണ്.
  • മറ്റുള്ളവർ പറഞ്ഞതിനെ ഓർത്താണ് കൂടുതൽ ടെൻഷൻ നമ്മൾ നിർമ്മിക്കുന്നത്. നഅതിനു പരിഹാരം – അവർ പറഞ്ഞ നല്ലതു മാത്രം ഓർക്കുക എന്നതാണ്.
  • ശാന്തി അനുഭവിക്കാൻ ശാന്തി തരുന്ന കാര്യങ്ങൾ ഓർമ്മിക്കണം. ശാന്തി പുറത്തല്ല. അകത്താണ് തിരയേണ്ടത്. ആത്മബോധത്തിൽ അത് കണ്ടെത്തുകയും ചെയ്യുന്നു.
  • ശാന്തി അനുഭവിക്കാൻ ശാന്തി തരുന്ന കാര്യങ്ങൾ ഓർമ്മിക്കണം. ശാന്തി പുറത്തല്ല. അകത്താണ് തിരയേണ്ടത്. ആത്മബോധത്തിൽ അത് കണ്ടെത്തുകയും ചെയ്യുന്നു.
  • ശാന്തിയെ പുറത്തുനിന്നു തേടാൻ ശ്രമിച്ചാൽ വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടിൽ ഉള്ള ശാന്തിയും നഷ്ടപ്പെടുന്നു. ഭഗവാൻ പറയുന്നു, ശാന്തിക്കായി സ്വയത്തിലേക്ക് തിരിയൂ അപ്പോൾ ശാന്തിയുടെ ഉറവിടം കണ്ടെത്താം.
  • ചില ദിവ്യസ്ഥാനങ്ങളിൽ ചെല്ലുമ്പോൾ ശാന്തി കിട്ടുമായിരിക്കാം. അത് അവിടുത്തെ അന്തരീക്ഷത്തിൽ നിന്ന് കിട്ടുന്നതാണ്. ആ അന്തരീക്ഷത്തിൽ ഉള്ള ശാന്തി അനുഭവിക്കാൻ കഴിയുന്നു. അത് സ്ഥിരമല്ല.
  • സ്വന്തം ആത്മാവിലെ ശാന്തി അനുഭവിക്കാനും സ്ഥിരമായി അതനുസരിച്ച് ജീവിക്കാനും സ്വയത്തെ സഹായിക്കുന്നത് രാജയോഗമാണ്..
  • ധ്യാനം ലളിതം ആണ്. എവിടെയിരുന്നും ചെയ്യാം, യാത്രക്കിടയിൽ പോലും, സ്വസ്ഥമായി ഒന്നിരിക്കുകയേ വേണ്ടൂ. ആത്മസ്വരൂപചിന്തനം നടത്താം. ശാന്തി നിറഞ്ഞ വെളിച്ചത്തെ കണ്ട് അതിൽ മുഴുകാം.
  • ധ്യാനത്തിനു പറ്റിയ സമയം അതിരാവിലെയാണ്. ശാന്തി നിറഞ്ഞ ചൈതന്യമാണ് ഞാൻ എന്ന ചിന്തയിൽ മുഴുകിയിരിക്കണം.
  • ജീവിതനാടകത്തിലെ വേഷങ്ങളും ദൃശ്യങ്ങളും എന്തൊക്കെയാണെങ്കിലും ശാന്തമായൊരു മനസ്സോടെ ഞാൻ എല്ലാറ്റിനേയും അഭിമുഖീകരിക്കും എന്ന് ചിന്തിക്കണം.
  • രാവിലേയും രാത്രിയിലുമായി 108 തവണയെങ്കിലും ശ്രദ്ധയോടെ, മനസ്സ് മുഴുവനുമർപ്പിച്ചു എഴുതണം. ഞാൻ ശാന്തി നിറഞ്ഞ പ്രകാശമാണ്. ഞാൻ തന്നെയാണ് ശാന്തി. ആ ദൃശ്യം കാണുകയും വേണം.
  • കൃത്യമായ ഇടവേളകളിൽ, ജോലികൾ നിർത്തിവച്ച് മൂന്നു മിനുട്ട് നേരം … ഞാൻ ആരാണ് … ഞാൻ ശാന്തി നിറഞ്ഞ വെളിച്ചമാണ്… ഞാനതിൽ കുളിച്ച് നിൽക്കുന്നു എന്നിങ്ങനെ ചിന്തകളിൽ മുഴുകണം.
  • ആരെങ്കിലും വഴക്കിടാൻ വന്നാലും സ്വയം മനസ്സിൽ പറയുക – ഇയാൾ ശാന്തനാവട്ടെ. സ്വന്തം ശാന്തിയും അയാളിലേക്ക് ഒഴുകട്ടെ.

താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക

  • ജീവിതത്തിൽ ശാന്തിയുടെ അനുഭവങ്ങൾ കുറച്ചുസമയത്തേക്ക് മാത്രമുള്ളതാണെന്ന് ആളുകൾ കരുതുന്നു. ശാന്തമായൊരു ജീവിതം നയിക്കുവാൻ ഇപ്പോൾ മനസ്സിലാക്കിയ കാര്യങ്ങൾ എന്തെല്ലാമാണ് ?
  • ഈ മഹാ നാടകത്തിലെ എല്ലാ മനുഷ്യരെയും അവരായിത്തന്നെ ഉൾക്കൊള്ളുവാൻ ഞാൻ എന്ത് ചെയ്യണം? ഞാൻ എല്ലാവരെയും അതുപോലെതന്നെ ഉൾക്കൊള്ളേണ്ട അതിൻറെ ആവശ്യം എന്താണ് ?
  • ഇന്നത്തെ അധ്യായത്തിൽ നിന്നും ഞാൻ എന്റെ ജീവിതത്തിൽ പകർത്താൻ ഉദ്ദേശിക്കുന്ന മുഖ്യ കാര്യം എന്താണ്?
  • ഈ പുതിയ ജീവിത രീതിയിലേക്ക് ഉള്ള കാൽ വെപ്പിൽ ഞാൻ അനുഷ്ടിക്കേണ്ട ചില ചര്യകൾ, ചിട്ടകൾ എന്തെല്ലാമാണ് ?
  • ഞാൻ ആത്മാവാണ് ..ആത്മാവ് ശാന്തമാണ് ..അർത്ഥം ഞാൻ ശാന്തമാണ് … ഈ അറിവും അനുഭൂതിയും നുകരുന്നതിന് സദാ ശാന്തമായി എൻറെ ജീവിതം നയിക്കുന്നതിനും എൻറെ ഉള്ളിൽ ഏതെങ്കിലും ചിന്താഗതി ഈ അനുഭൂതി നുകരുന്നതിനു വിഘാതമായി നിൽക്കുന്നുണ്ടോ ?
  • സുഖശാന്തി സാധനങ്ങളിലും വ്യക്തികളിലും മറ്റു സ്ഥലങ്ങളിലുമെല്ലാം തിരയുന്നത് ശരിയായ മാർഗ്ഗമല്ല എന്ന് ഇന്ന് തിരിച്ചറിഞ്ഞു. എല്ലാം നൈമിഷികവും പരാശ്രയബന്ധിതവുമാണ്… നൈമിഷികവും പരാശ്രിതവും അല്ലാതെ ശാന്തി ഉള്ളിൽതന്നെ ഉള്ളതായി എപ്പോഴെങ്കിലും അനുഭവം താങ്കൾക്ക് ഉണ്ടായിട്ടുണ്ടോ?
Scroll to Top