Day 02

  • ആത്മീയ ജ്ഞാനവും ധ്യാനവും തന്നിൽ ബന്ധമെന്താണ് ?
  • ജ്ഞാനവും സത്സംഗവും നമ്മളിൽ എന്ത് മാറ്റമാണ് നേടിത്തരുക ?
  • മെഡിറ്റേഷൻ്റെ പ്രധാന ചുവടുകൾ ഏതെല്ലാമാണ് ?
  • മെഡിറ്റേഷൻ പരീക്ഷണം നടത്തിനോക്കേണ്ടത് എങ്ങനെ? എവിടെ?
  • മെഡിറ്റേഷനിൽ ചിന്തകൾ ഇല്ലാതാക്കണോ ?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവും ആത്മീയ ജ്ഞാനത്തെക്കുറിച്ചും ആത്മീയ ജ്ഞാനം നമ്മളിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചും ഇതിലെ സുപ്രധാനമായ മൂന്നു ചുവടുകളെക്കുറിച്ചും ധ്യാനപരിശീലനത്തിൻ്റെ  പരീക്ഷണം നിരീക്ഷണം, അനുഭവം എന്നിവയെക്കുറിച്ചുമുള്ള വിഷയങ്ങൾ പ്രതിപാദിക്കുന്ന രണ്ടാം ദിവസത്തെ ഈ വീഡിയോ കാണുക.

ശരീരവും ശ്വാസവും മനസും ശാന്തമാക്കുവാനുള്ള ഈ ഗൈഡഡ് മെഡിറ്റേഷൻ ഇയർഫോൺ ഉപയോഗിച്ച് കേൾക്കുക.

 


  • രാജയോഗ മെഡിറ്റേഷൻ എന്നത് സ്വപരിവർത്തനമാണ്. അതിലൂടെ സാംസ്കാരിക പരിവർത്തനമാണ് സംഭവിക്കുക. ചിട്ടയായ അഭ്യാസത്തിനാവശ്യമായ ജ്ഞാനവും ധ്യാനവും ഇതിന് വേണ്ടിയിരിക്കുന്നു.
  • ഈശ്വരീയ ജ്ഞാനത്തിലൂടെ ഓരോ ജീവിതത്തിലും സംഭവിക്കുന്നത് ആന്തരിക ശാക്തീകരണമാണ്.
  • നിത്യേനയുള്ള സത്സംഗം നമ്മളിലെ പോസിറ്റീവായൊരു മഹാപരിവർത്തനത്തിന് ഹേതുവാകുന്നു.
  • 3 പടിയാണ് ഇതിന്. ജ്ഞാനം ശ്രവിക്കുന്നതാണ് ആദ്യപടി പിന്നെ ചിന്തനം, ശേഷം നമ്മുടെ ബുദ്ധി ജ്ഞാനത്തെ സ്വീകരിച്ചു കർമ്മമാക്കി മാറ്റുന്നു . ജ്ഞാന-ധ്യാനത്തിലൂടെ ഇത് സംഭവിക്കുന്നു.
  • ഈ ആത്മീയ മെഡിറ്റേഷൻ തികച്ചും ശാസ്ത്രീയമാണ്. അവനവൻ്റെ ജീവിതം തന്നെയാണ് പരീക്ഷണശാല. പുറമേയല്ല അകത്താണ് പരീക്ഷണം നടത്തേണ്ടത്.
  • ലോകത്ത് വിജ്ഞാനത്തിൻ്റെ വിസ്ഫോടനം നടക്കുന്നത് പുറത്താണ്. പക്ഷേ രാജയോഗത്തിൻ്റെ അന്വേഷണവും പരീക്ഷണവും നടക്കുന്നത് ആന്തരീകമണ്ഡലത്തിലാണ്.
  • ധ്യാനത്തിന് ആത്മീയ ജ്ഞാനം വേണം. ജ്ഞാനത്തിൻ്റെ മനനചിന്തനം തന്നെയാണ് വാസ്തവത്തിൽ ധ്യാനം. ജ്ഞാനം നമ്മെ ശുദ്ധീകരിക്കുന്നു. ഈ ആന്തരീക ഗംഗാസ്നാനത്താൽ സ്വയം ശുദ്ധീകരിക്കപ്പെടുന്നു.
  • ജ്ഞാനശ്രവണത്തിലൂടെ മനസ്സിലെ മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുന്നു. കാഴ്ച്ചപ്പാട് വിശാലമാകുന്നു.
  • ചിന്തയില്ലാതാക്കലല്ല ധ്യാനം. എന്തെങ്കിലും ചിന്തിച്ചിരിക്കലുമല്ല ധ്യാനം. ബോധപൂർവ്വം ചിന്തനങ്ങളെ ധ്യാനത്തിലേക്ക് നയിക്കണം.
  • എങ്ങനെയാണോ ഒരു കടലിൻ്റെ മുകൾപ്പരപ്പ് കാഴ്ച്ചക്കാർക്ക് ഒരു ഉല്ലാസമാണ് എന്നാൽ പവിഴം ലഭിക്കണമെങ്കിൽ കടലിന്റെ ഉള്ളിലേക്ക് ഊളിയിടണം.
  • ധ്യാനത്തിലും നമ്മൾ ആത്മീയ അനുഭവമാകുന്ന പവിഴം ശേഖരിക്കുവാൻ മനസെന്ന കടലിൻ്റെ ഉള്ളിലേക്ക് ഊളിയിടുകയാണ്. എന്തുകൊണ്ടെന്നാൽ ധ്യാനത്തിൽ അനുഭവമാണ് ഏറ്റവും വലിയ തെളിവ്.

താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക

  • ജ്ഞാനം എന്നാൽ എന്താണ് ? എങ്ങനെയാണ് (എത്ര ചുവടുകൾ) ജ്ഞാനത്തെ നമ്മൾ ഉൾക്കൊള്ളേണ്ടത് ?
  • ജ്ഞാനവും ധ്യാനവും ചേരുമ്പോൾ പരിവർത്തനത്തിന് കാരണമാവുന്നു എന്ന് പറയുന്നു. അതിന് നിത്യവും നമ്മൾ ചെയ്യേണ്ടത് എന്താണ് ?
  • മനസ്സിനെ ഈശ്വരനിലേക്ക് നയിക്കുന്നതാണ് ധ്യാനം എന്നു പറയുന്നു പക്ഷേ അഴുക്കുപുരണ്ട മനസ്സിനെ എങ്ങനെയാണ് വൃത്തിയാക്കുക ?
  • എൻറെ സംസ്കാര പരിവർത്തനം എനിക്ക് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നുണ്ടോ? ഇതിൽ രാജയോഗ പരിശീലനം എന്നെ സഹായിക്കുമെന്ന് വിശ്വാസം ഉണ്ടോ ?
  • നിത്യേന ഉള്ള മോശമായ കൂട്ടുകെട്ട് മോശമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. അതുപോലെ നിത്യേനയുള്ള സത്‌സംഗം നല്ല കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. താങ്കൾ ഇതിൽ ഏതു സംഗം ഇഷ്ടപ്പെടുന്നു?
Scroll to Top