ധ്യാനത്തിനുള്ള തയ്യാറെടുപ്പ്

രാവിലെ പതിവിനു മുൻപായി അൽപ്പം നേരത്തെ ഉണർന്ന് കുളിച്ച ശേഷം ഈ കോഴ്സിലെ ഓരോരോ ഭാഗങ്ങൾ പഠിക്കുന്നതാണ് ഉത്തമം.വീടിനകത്തോ പുറത്തോ താങ്കൾക്ക് എവിടെയും ധ്യാനിക്കാം. ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, ശ്രദ്ധ തിരിപ്പിക്കുന്ന വല്ല വസ്തുക്കളും മുന്നിലുണ്ടെങ്കില്‍ അവ മാറ്റുന്നതാണ് നല്ലത്. ട്രാഫിക്കിന്റെ ശബ്‌ദം അല്ലെങ്കിൽ പുറത്തുള്ള ആളുകളുടെ ശബ്‌ദം ഇവയൊന്നും ചിലപ്പോൾ നീക്കം ചെയ്യാൻ കഴിയില്ല – അതിനാൽ മാറ്റാൻ കഴിയുന്നവ മാറ്റുന്നതും മാറ്റാൻ കഴിയാത്തവയെ അംഗീകരിക്കുന്നതുമാണ് നല്ലത്.എവിടെയും ധ്യാനിക്കാൻ കഴിയുമെങ്കിലും, താങ്കൾക്ക് വീട്ടിലോ ജോലിസ്ഥലത്തോ സാഹചര്യമനുസരിച്ച് ഒരു പതിവ് സ്ഥലം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാലക്രമേണ, ആ സ്ഥലത്ത് ധ്യാനത്തിന്റെ പോസിറ്റിവ് ഊർജ്ജം നിറയാൻ തുടങ്ങുന്നു, അതിനാൽ പിന്നീട് നിങ്ങൾ ഓരോ തവണയും ആ സ്ഥലത്ത് വരുമ്പോൾ കൂടുതൽ എളുപ്പത്തിൽ ധ്യാനിക്കാൻ കഴിയും. ശ്രദ്ധ വ്യതിചലിപ്പിക്കുന്ന എല്ലാം ആ സ്ഥലത്തു നിന്ന് എടുത്ത് മാറ്റുക. ഫോൺ കോളുകളിൽ നിന്നും മുക്തമാവുക, . നിങ്ങളെ തടസ്സപ്പെടുത്തരുതെന്ന് ഒപ്പമുള്ള ആളുകളോട് അഭ്യർത്ഥിക്കുക. ടിവി, റേഡിയോ, കമ്പ്യൂട്ടർ എന്നിവ ഓഫ് ചെയ്യുക. മങ്ങിയ ലൈറ്റിടുക, ആവശ്യമെങ്കിൽ കർട്ടനുകള്‍ ഇടുക.

ഇതൊരു ധ്യാന സ്ഥലമാണെന്ന തോന്നൽ സൃഷ്ടിക്കുന്നതിന് ചില ചിത്രങ്ങളോ വസ്തുക്കളോ വെക്കാം. പുഷ്പമോ മറ്റു സുഗന്ധ വസ്തുക്കളോ അവിടെ വെക്കാവുന്നതാണ്. താഴെയിരിക്കാൻ അല്ലെങ്കിൽ കസേരയിലോ മറ്റു പീഠങ്ങളിലോ ഇരിക്കാൻ നിങ്ങളുടെ ശാരീരിക അവസ്ഥക്കനുസരിച്ച് ഒരു മൃദുവായ ഇരിപ്പിടം സജ്ജീകരിക്കാം. അഥവാ ഓഫീസിൽ ജോലിക്കിടയിൽ ഒരു കമ്പ്യൂട്ടറിന് മുന്നിൽ നിങ്ങൾ ധ്യാനിക്കുകയാണെങ്കിൽ, സ്‌ക്രീൻ വളരെ തെളിച്ചമുള്ളതല്ലെന്നും സ്‌ക്രീൻസേവർ ഓഫാണെന്നും ഉറപ്പാക്കുക.

Scroll to Top