Day 26

 

 

  • സൃഷ്ടി, സ്ഥിതി, സംഹാരം ഇതിനെ ത്രിമൂർത്തി കർത്തവ്യം എന്ന് പറയുന്നു. ഈ മൂന്ന് പദങ്ങളുടേയും ആന്തരീകാർത്ഥ തലങ്ങൾ നമ്മൾ ശരിയായി അറിഞ്ഞിരിക്കണം.
  • ഏതർത്ഥത്തിലാണ് ഭഗവാനെ സൃഷ്ടിയുടെ കർത്താവ് എന്ന് പറയുന്നത്? ആത്മബോധക്ഷയം സംഭവിച്ച നമ്മളിൽ ആത്മബോധത്തെ പുനർസൃഷ്ടിക്കുന്നവനാണ് ഈശ്വരൻ. അല്ലാതെ പ്രപഞ്ചത്തെ സൃഷ്ടിച്ചവനല്ല.
  • ശാന്തി എൻ്റെയുള്ളിൽ തന്നെയാണ്. പുറത്ത് തിരഞ്ഞിട്ട് കാര്യമില്ല. ഭഗവാൻ അറിവ് തന്ന്, ബോധവാനാക്കി, അത് ശ്രവിച്ചു ശാന്തിയോടെ ഞാൻ ജീവിക്കാൻ നമ്മൾ ആരംഭിക്കുമ്പോൾ അത് എന്നിൽ പുതിയ സൃഷ്ടിയാരംഭിക്കുകയായി.
  • ഇനി സ്ഥിതി.അതായത് പാലനകർത്താവ് വിഷ്ണുവാണ്. നാല് കൈകളായി കാണിച്ചിരിക്കുന്നത് ജ്ഞാനം, യോഗം, ധാരണ, സേവനം ഇവയാണ്. ശംഖധ്വനി ഈ അറിവ് പകരലാണ്. ഗദ ശക്തിയെ കാണിക്കുന്നു. പദ്മം താമരയുടെ പവിത്ര അടയാളം. കമലപുഷ്പസമാനമാണ് ജീവിക്കുക. ചക്രം കാലചക്രമാണ്. നാടകത്തിന്റെ ഗതിയറിഞ്ഞുള്ള ജീവിതം.
  • ശങ്കരൻ സംഹാരത്തെ കാണിക്കുന്നു. ശാന്തി എന്റെ സ്വധർമ്മമാണെങ്കിൽ ആരെയാണ് ഞാൻ സംഹരിക്കുക? അകത്തുള്ള എന്റെ തന്നെ ദുർവികാരങ്ങളെത്തന്നെ. കോപം, വെറുപ്പ്, അശാന്തി എന്നിവയെ. അല്ലാതെ മറ്റുള്ളവരെ സംഹരിക്കുകയല്ല.
Scroll to Top