Day 14

  • തലവിധിയെ മാറ്റുവാൻ സാധിക്കുമോ?
  • എന്തുകൊണ്ട് എന്റെ തലവിധി ഇങ്ങനെയായി?
  • പ്രപഞ്ചത്തിൽ സ്വാഭാവികമായി നടക്കുന്ന കർമ്മത്തിന്റെ ബാങ്കും കർമ്മത്തിന്റെ കോടതിയും എപ്രകാരമാണ് പ്രവർത്തിക്കുന്നത് ?
  • കർമ്മഫലം നമ്മളെ എത്രദൂരം, എത്രകാലം പിന്തുടരും?
  • ഇത്തരം കർമ്മ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന പഠനമാണിന്ന്.

 


  • നമ്മുടെ ചെറുതും വലുതുമായ കർമ്മങ്ങൾ തന്നെയാണ് കാണാമറയത്തുനിന്ന് വിധിഫലമായി ജീവിതത്തിലേക്ക് തിരിച്ച് വരുന്നതെന്നറിയുമ്പോൾ അത്ഭുതപ്പെടേണ്ടതില്ല. കർമ്മരഹസ്യമാണിത്.
  • എനിക്ക് മാത്രം ഇങ്ങിനെയൊരു തലവിധി? ഒന്നിന് പിന്നാലെ ഒന്നായി എനിക്ക് മാത്രം എന്ന് ചിന്തിക്കാറുണ്ടോ? വിധി ഉണ്ടാകുന്നത് സ്വന്തം കർമ്മത്തിൽ നിന്നാണ്. പ്രപഞ്ചനിയമമോ, ജീവിതനിയമമോ ലംഘിക്കപ്പെടുമ്പോൾ അതിൻ്റെ ഫലം കഷ്ടങ്ങളും, ദു:ഖങ്ങളും, ദുരിതങ്ങളും ആയിരിക്കും.
  • പ്രപഞ്ചത്തിനു ഒരു കോടതിയുണ്ട്. ഒരു വികർമ്മത്തിനുശേഷം അതിൻ്റെ ശിക്ഷക്ക് മുമ്പ് മരിച്ചാലും ആത്മാവിനോടൊപ്പം ആ കേസ് സഞ്ചരിക്കുകയും അടുത്ത ജന്മത്തിൽ ഫലം അനുഭവിക്കുകയും ചെയ്യേണ്ടി വരും.കാരണം ആത്മാവിൽ എല്ലാം റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നു.
  • ആത്മാവ് പോകുമ്പോൾ സഞ്ചിതകർമ്മങ്ങളുടെ ഒരു ഭാണ്ഡകെട്ടുണ്ടാകും. ആ ഭാണ്ഡം നല്ല ഭാണ്ഡമാക്കാനാണ് സത്കർമ്മങ്ങൾ ചെയ്യുന്നത്. ഓരോ കർമ്മവും രണ്ട് തരത്തിൽ ഫലമുണ്ടാക്കും. പ്ലസ്സും, മൈനസ്സും. ബൂമറാങ്ങ് പോലെ കറങ്ങിത്തിരിഞ്ഞ് നമ്മളിലേക്ക് വരും. ഫലം നമുക്കനുഭവിച്ചേ മതിയാകൂ. സത്കർമ്മങ്ങൾക്ക് അതിന്റെ ഫലം കിട്ടും.
  • ആരും അറിഞ്ഞിട്ടില്ലെങ്കിലും കണ്ടിട്ടില്ലെങ്കിലും ദുഷ്കർമ്മങ്ങൾക്ക് അതിന്റെ ഫലവും കിട്ടും. ഒരു ക്രോധി, തന്റെ കോപ പ്രകടനത്തിലൂടെ സ്വയം ശിക്ഷിക്കുകയാണ്. ദേഷ്യത്തിന്റെ ഫലമുണ്ടാകുന്ന എല്ലാറ്റിനും അയാൾ കാരണമാവുകയാണ്. അതൊരു സ്വയം ശിക്ഷയായി മാറുന്നു.
  • മറ്റൊരു കർമ്മ നീതിയാണ് വിതച്ചതിന്റെ ഇരട്ടി കൊയ്തെടുക്കുവാൻ കഴിയുന്ന രീതിയാണുള്ളത്. ശ്രേഷ്ഠകർമ്മങ്ങളുടെ വർണ്ണാഭമായ ഫലങ്ങൾ അനേകവർഷങ്ങൾക്ക് ശേഷവും കാണപ്പെടും. ഒരു തെങ്ങിലെ തേങ്ങ പോലെ !
  • ശ്രീരാമകൃഷ്ണമിഷൻ സ്ഥാപിച്ചത് വിവേകാനന്ദസ്വാമികളാണ്. അനേകം പേർ അതിൻ്റെ നന്മ അനുഭവിക്കുന്നുണ്ട്. എത്രയോ സേവനപ്രവർത്തനങ്ങൾ നടക്കുന്നു. നൂറ്റാണ്ടുകൾക്ക് ശേഷവും സ്വാമി സ്ഥാപിച്ച ആ നന്മ മരത്തിന്റെ ഫലസമൃദ്ധി അവരുടെ ആത്മാവിലെ അക്കൗണ്ടിലേക്കായിരിക്കും വന്നു ചേരുക.
  • വികർമ്മത്തിന്റെയും സ്ഥിതി ഇതുതന്നെ. ഒരു ഭാകരവാദ തലവൻ്റെ വിധിയും ഇതുപോലെതന്നെ. തലവൻ മരിച്ചാലും അവരുടെ സംഘം നിലനിൽക്കും. ഇപ്പോഴും ആ വ്യക്തിയുടെ അനുയായികൾ ഇവിടെ ചെയ്യുന്ന പാപങ്ങളുടെ ഫലം അയാൾ എവിടെ ചെന്ന് ജനിച്ചാലും അവിടെ അനുഭവിക്കുന്നു.
  • കർമ്മ ഫലത്തിൽ നിന്ന് രക്ഷയില്ല. ഗീതയിൽ ഭഗവാൻ പറഞ്ഞിട്ടുണ്ട്: കർമ്മത്തിലാണ് നിനക്കധികാരം. കർമ്മഫലം അനുഭവിക്കുകയേ നിവൃത്തിയുള്ളു. കർമ്മം നമുക്ക് തിരഞ്ഞെടുക്കാം. എന്നാൽ കർമ്മഫലം തീരുമാനിക്കുന്നത് നമ്മളല്ല.
  • ഇതിനർത്ഥം കർമ്മ നിയമത്തെപ്പറ്റി ചിന്തിച്ച് ആകുലപ്പെടേണ്ടതില്ല, ചെയ്തുപോയല്ലോ എന്നോര്ത്ത് കരയാനുള്ളതുമല്ല.നാളത്തെ നമ്മുടെ വിധി \\\”ഇന്ന്\\\” നമ്മുടെ കർമ്മമായി സ്വന്തം കൈവശമുണ്ടെന്ന് അറിയുകയാണ് നമ്മൾ ചെയ്യേണ്ടത്. കഴിഞ്ഞതിൽ വ്യസനിച്ചിരുന്നിട്ട് കാര്യമില്ല. ഇന്നെനിക്ക് സത്കർമ്മങ്ങൾ ചെയ്ത് ഫലമെടുക്കാം.
  • ഇന്നത്തെ എന്റെ ചിന്തനം, വാക്ക്, പ്രവൃത്തി, പെരുമാറ്റം, മനോഭാവം എല്ലാം എന്റെ കൈയ്യിലാണ്. ഇതിനെയെല്ലാം ഏറ്റവും നന്നായി, ഉന്നതാവസ്ഥയിൽ തന്നെ ഉപയോഗിക്കാൻ എനിക്കാവും. കാലത്തിൻ്റെ കർമ്മബങ്കിൽ അത് ഡെപ്പോസിറ്റാവും.
  • ഓരോ ദിവസവും രാവിലെ എണീറ്റ് കർമ്മക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ഓർക്കണം. ഇന്നെനിക്ക് കർമ്മബാങ്കിൽ എത്ര ഡെപ്പോസിറ്റ് ചെയ്യാനാകും. ജീവിതയാത്രയിൽ ഓർക്കേണ്ടത് – കർമ്മം ഒരു ചങ്ങലയാണ്.നമ്മുടെ ഇപ്പോഴത്തെ കർമ്മങ്ങൾ അതിലെ ഒരു കണ്ണി മാത്രമാണ്. എന്നാൽ ഈ കർമ്മത്തിന് മുഴുവൻ കർമ്മ ചങ്ങലയിലേക്കും സ്വാധീനമുണ്ട്. ഈ ചങ്ങലയെക്കുറിച്ചറിയുമ്പോൾ ഓരോ കർമ്മത്തിനുമുമ്പും നമ്മളൊന്ന് ചിന്തിക്കും. ഇത് ഡെപ്പോസിറ്റാകുമോ, അതോ കടമായി മാറുമോ?

താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക

  • എനിക്ക് മാത്രം എന്താണ് ഇങ്ങനെ എന്ന് സ്വയം പഴിച്ചു ജീവിക്കാൻ ചിലർ വിധിക്കപ്പെടുന്നത് എന്തുകൊണ്ട്?
  • കർമ്മത്തിൻ്റെ സഹജവും ഗൂഢവും ആയ രീതികൾ ഏതെല്ലാമാണ് ?
  • കർമ്മങ്ങൾ സൽകർമ്മം ആയിത്തീരാൻ ചിന്തകൾ, വാക്ക്, പ്രവൃത്തി, ജീവിതശൈലി, ഇതിലെല്ലാം തിരുത്തലുകൾ കൊണ്ടുവരണമെങ്കിൽ എന്തെല്ലാം തിരുത്തലുകൾ കൊണ്ടുവരണം ?
  • കാലത്തിൻറെ കർമ്മ ബാങ്കിൽ താങ്കൾക്കുള്ള ഡെപ്പോസിറ്റ് നെക്കുറിച്ച് ചിന്തിച്ച് എഴുതുക ഡെബിറ്റ് ആണോ ക്രെഡിറ്റ് ആണോ ?
  • ഈ ശ്രേഷ്ഠമായ സമയത്തെ എൻറെ തന്നെ ജാതകത്തെ മാറ്റുവാൻ, എൻറെ തന്നെ അനേകം ജന്മങ്ങളിലെ പാപഭാരത്തെ മാറ്റുവാൻ ഈ ശ്രേഷ്ഠമായ വഴി തെരഞ്ഞെടുക്കുവാൻ, ഈ വഴിയിലൂടെ സഞ്ചരിക്കുവാൻ എനിക്ക് കഴിയുമോ ?
  • രണ്ടു വഴികൾ ആണ് എൻറെ മുമ്പിൽ ഉള്ളത്. ഒന്ന് ഇനിയും പാപഭാരങ്ങൾ കൂട്ടി അനേക ജന്മങ്ങൾ പാപഫലം കഴിക്കുക.
  • രണ്ട് ഇതുവരെ ചെയ്ത പാപഭാരങ്ങൾ ഉൾപെടെയുള്ള പാപഭാരത്തെ ഇല്ലായ്മ ചെയ്യുവാൻ ഈശ്വരൻ സ്മൃതിയിൽ ശിഷ്ടജീവിതം കർമ്മയോഗിയായി ഈശ്വരൻ്റെ മടിത്തട്ടിൽ ജീവിക്കുക ഏത് തെരഞ്ഞെടുക്കണമെന്ന ഞാനാണ് തീരുമാനിക്കുന്നത്
  • എൻറെ മനസ്സ് ഇപ്പോൾ എന്താണ് പറയുന്നത് രക്ഷപ്പെടുവാനുള്ള മാർഗം……എനിക്ക് ഏത് മാർഗ്ഗം സ്വീകരിക്കണം?
Scroll to Top